hobajayakumar

ഇടുക്കി: യുവ സംഗീത സംവിധായകനും ഗായകനുമായ അജയകുമാർ (45) അന്തരിച്ചു. ഇടുക്കി മുരിക്കാശേരി ആനക്കുഴിയിൽ അയ്യപ്പന്റെ മകനാണ്. പ്രശസ്‌ത ഗായകരായ ഹരിഹരനും ഹരിചരണും ആദ്യമായി ഒരേ ചിത്രത്തിൽ പാടിയത് അജയകുമാർ സംഗീതം നൽകിയ എൽമർ എന്ന ചിത്രത്തിലായിരുന്നു. നിരവധി ചിത്രങ്ങൾക്ക് പശ്ചാത്തലസംഗീതം നിർവഹിച്ചതിനൊപ്പം നിരവധി ആൽബങ്ങൾ,പരസ്യചിത്രങ്ങൾ തുടങ്ങിയവയ്‌ക്കും സംഗീതമൊരുക്കി. തൃപ്പൂണിത്തുറ ആർ.എൽ.വി മ്യൂസിക് കോളേജിൽ നിന്ന് സംഗീതത്തിൽ ബിരുദം നേടിയിട്ടുണ്ട്. ഭാര്യ: വിജി. മക്കൾ: അർജുൻ, ആദിത്യൻ. സംസ്‌കാരം ഇടുക്കി മുരിക്കാശേരിയിലെ വീട്ടുവളപ്പിൽ നടത്തി.