ഇടുക്കി: കേരള കോഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കളക്ട്രേറ്റ് മുൻപിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ധർണ്ണ എം.എം.മണി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പെൻഷൻകാർക്ക് മതിയായ പെൻഷൻ ക്ഷാമബത്ത അനുവദിക്കുക, പെൻഷൻ പരിഷ്‌കര ണം നടത്തുക., മിനിമം പെൻഷന്റെയും, പരമാവധി പെൻഷന്റെയും പരിധി വർദ്ധിപ്പിക്കുക., ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയറ്റ് പടിക്കലും, 13 ജില്ലാകേന്ദ്രങ്ങളിലും മാർച്ചും ധർണ്ണയും നടത്തി. യു.ഡി.എഫ് കൺവീനർ ജോയി വെട്ടിക്കുഴിമുഖ്യ പ്രഭാഷണം നടത്തി. റ്റി എം. ജോൺ, റ്റി.സി.രാജശേഖരൻ നായർ, വി..എ. തോമസ്, കെ.കെ.സുകുമാരൻ, കെ.കെ.ജോസഫ് ജോസഫ് സേവ്യർ, ജോസ് കലയത്തിനാൽ, എന്നിവർ സംസാരിച്ചു.