hospital

പീരുമേട്: ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ഏലപ്പാറ സർക്കാർ ആശുപത്രിയുടെ ദൈനംദിന പ്രവർത്തനത്തെ ബാധിക്കുന്നു.
നിലവിൽ മൂന്ന് ഡോക്ടർമാർ വേണ്ടിടത്ത് രണ്ട് ഡോക്ടർമാരുടെ സേവനം മാത്രമാണ്ലഭിക്കുന്നത്ത്. ആശുപത്രിയുടെ സുഗമമായ നടത്തിപ്പിനാവശ്യമായ മറ്റ് ജീവനക്കാരുടെ കുറവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ഏലപ്പാറയിലെ തോട്ടം മേഖലയിലെ പ്രധാന ആശ്രയമാണ് ഏലപ്പാറ സർക്കാർ ആശുപത്രി അടുത്ത നാളിലാണ് ഏലപ്പാറ തണ്ണിക്കാനത്ത് ആശുപത്രിക്കായി പുതിയ കെട്ടിടം നിർമ്മിച്ച പ്രവർത്തനം ഇവിടേക്ക് മാറ്റിയത് എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ കെട്ടിടമാണ് പണികഴിപ്പിച്ചതും ഇതിനുശേഷം രാവിലെ 6 മുതൽ വൈകിട്ട് 6 മണി വരെ ഓപിയും ഇവിടെയുണ്ട് എന്നാൽ ആവശ്യത്തിനുള്ള ജീവനക്കാരുടെ അഭാവം ആശുപത്രിയുടെ സുഗമമായ പ്രവർത്തനം പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.

രണ്ട് നേഴ്സുമാർ മാത്രമാണ് ഇവിടെഉള്ളത്. ഇനിയും രണ്ട് സ്റ്റാഫ് നേഴ്സുമാരുടെ ഒഴിവ് ഉണ്ട്. അത് അടിയന്തിരമായും നിയമിക്കണം.കൂടാതെ ഇത്രയും വലിയ ഹോസ്പിറ്റലിൽ ഒരു നഴ്സിങ് അസിസ്റ്റന്റ് മാത്രമാണ് പ്രവർത്തിക്കുന്നത്.ഓ പി വിപുലമാക്കുമ്പോൾ രണ്ട് നഴ്സിങ്അസിസ്റ്റഡിന്റെയും, രണ്ട് ഹോസ്പിറ്റൽ അറ്റൻ ന്റററെയും ആവശ്യമാണ്. 2000 സ്‌ക്വയർ ഫീറ്റിലുള്ള ആശുപത്രിയിൽ ഒരു അറ്റൻഡർ മാത്രമാണ് ഉള്ളത്

ചുറ്റുമതിലില്ല

കന്നുകാലികൾ ഉൾപ്പെടെ ആശുപത്രിയുടെ പരിസരങ്ങളിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുകയാണ്. ആശുപത്രിക്ക് ചുറ്റുമതിൽ നിർമ്മിച്ച സംരക്ഷിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.