​ഇടുക്കി: മ​ന്ത്രി​മാ​രു​ടെ​ നേ​തൃ​ത്വ​ത്തി​ൽ​ ന​ട​ക്കു​ന്ന​ '​ക​രു​ത​ലും​ കൈ​ത്താ​ങ്ങും​'​താ​ലൂ​ക്ക്ത​ല​ പ​രാ​തി​ പ​രി​ഹാ​ര​ അ​ദാ​ല​ത്തി​ന് ഇ​ന്ന്ജി​ല്ല​യി​ൽ​ തു​ട​ക്ക​മാ​വും​.മ​ന്ത്രി​മാ​രാ​യ​ റോ​ഷി​ അ​ഗ​സ്റ്റി​ന്റെ​യും​ വി​ എ​ന്‍​ വാ​സ​വ​ന്റെ​യും​ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ദാ​ല​ത്തു​കൾ​ ന​ട​ക്കു​ന്ന​ത്. ദേ​വി​കു​ളം​ താ​ലൂ​ക്കി​ലെ​ അ​ദാ​ല​ത്ത് ഇന്ന് ​ രാ​വി​ലെ​ 1​0​ ന് അ​ടി​മാ​ലി​ ഹൈ​സ്കൂ​ളി​ൽ​ ന​ട​ത്തു​ന്ന​തോ​ടെ​യാ​ണ് ജി​ല്ല​യി​ലെ​ അ​ദാ​ല​ത്തു​ക​ൾ​ക്ക് തു​ട​ക്ക​മാ​വു​ക​. പു​തി​യ​ അ​പേ​ക്ഷ​ക​ൾ​ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി​ പ്ര​ത്യേ​ക​ കൗ​ണ്ട​റു​ക​ൾ​ പ്ര​വ​ർ​ത്തി​ക്കും​. ര​ണ്ട് മ​റു​പ​ടി​ കൗ​ണ്ട​റു​ക​ളു​മു​ണ്ടാ​കും​. വി​വി​ധ​ വ​കു​പ്പു​ക​ളു​ടെ​ ജി​ല്ലാ​ത​ല​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ്ര​ത്യേ​ക​ ഇ​രി​പ്പി​ട​മൊ​രു​ക്കും​.
​ 2​1​ ന് പീ​രു​മേ​ട് -​ കു​ടും​ബ​ സം​ഗ​മം​ ഓ​ഡി​റ്റോ​റി​യം​ കു​ട്ടി​ക്കാ​നം​ രാ​വി​ലെ​ 1​0​ മു​ത​ൽ​,​ 2​3​ ന് ഉ​ടു​മ്പ​ഞ്ചോ​ല​ -​ സെ​ൻ്റ് സെ​ബാ​സ്റ്റ്യ​ൻ​സ് പാ​രി​ഷ് ഹാ​ൾ​ നെ​ടു​ങ്ക​ണ്ടം​,​ രാ​വി​ലെ​ 1​0​ മു​ത​ൽ​. ഉ​ച്ച​ക്ക് ഒ​രു​ മ​ണി​ മു​ത​ൽ​ ഇ​ടു​ക്കി​ -​ പ​ഞ്ചാ​യ​ത്ത് ടൗ​ൺ​ഹാ​ൾ​ ചെ​റു​തോ​ണി​,​ ജ​നു​വ​രി​ 6​ ന് തൊ​ടു​പു​ഴ​ -​ മ​ർ​ച്ച​ൻ്റ് ട്ര​സ്റ്റ് ഹാ​ൾ​ രാ​വി​ലെ​ 1​0​ മു​ത​ൽ​ എ​ന്നി​ങ്ങ​നെ​യാ​ണ് അ​ദാ​ല​ത്ത് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.