narupara

ചെറുതോണി: നാരുപാറ ശ്രീ അന്നപൂർണേശ്വരി ഭദ്രകാളി ഗുരുദേവക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ആരംഭിച്ചു. ക്ഷേത്രസന്നിധിയിൽ എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഭദ്രദീപ പ്രകാശനം നടത്തിയതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ജില്ലയിൽ 18 വർഷക്കാലം തുടർച്ചയായി ഭഗവത സപ്താഹയഞ്ജം നടത്തിവരുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. സപ്താഹ ദിവസങ്ങളിൽ സന്താനലബ്ധിയ്ക്കായി തൊട്ടിലാട്ടവും ഉണ്ണിയൂട്ടും നടത്തുന്നതിനായി നിരവധി ഭക്തജനങ്ങൾ ഇവിടെയെത്താറുണ്ട്. ചടങ്ങിൽ ക്ഷേത്രം തന്ത്രി സുരേഷ് ശ്രീധരൻ തന്ത്രികൾ അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയൻ പ്രസിഡന്റ് പി. രാജൻ അന്നപൂർണ്ണ അന്നദാനമണ്ഡപത്തിന്റെ സമർപ്പണവും മുഖ്യപ്രഭാഷണവും നടത്തി. യൂണിയൻ കൗൺസിലർ മനേഷ് കുടിക്കയത്ത് ആശംസനേർന്നു. ഭാഗവത യജ്ഞാചാര്യൻ മധു മുഹമ്മ ഭാഗവതമാഹാത്മ്യ പ്രഭാഷണം നടത്തി. സഹ ആചാര്യന്മാരായ വില്ലൂർ ബിജു, ജയജിത്ത് മാമ്പുഴ, രാജൻ തകഴി, പന്തളം അനിൽ, അനിൽകുമാർ എന്നിവരും ക്ഷേത്രം മേൽശാന്തി സുരേഷ് ബാബു നാഥ ശർമ്മ ശാന്തികളും മഹായജ്ഞത്തിന് നേതൃത്വം നൽകും. 26ന് ഭാഗവത സപ്താഹയജ്ഞം സമാപിക്കുമെന്ന് ക്ഷേത്രം രക്ഷാധികാരി വിശ്വനാഥൻ ചാലിൽ, ശാഖാ പ്രസിഡന്റ് സുരേഷ് ബാബു തേവർകാട്ടിൽ, വൈസ് പ്രസിഡന്റ് തങ്കച്ചൻ പുത്തേട്ട്,​ സെക്രട്ടറി സുനിൽ കൊച്ചയ്യത്ത്,​ കമ്മിറ്റി അംഗങ്ങളായ റെജി നമ്പ്യാർമഠത്തിൽ, സാബു പാടയ്ക്കൽ, ദീപക് ചാലിൽ, അജീഷ് വാത്തത്ത്, സ്റ്റലിമോൻ വാത്താത്ത്,​ ശിവപ്രസാദ് വേഴമ്പംതുണ്ടിയിൽ, ജിന്റോ കുറിഞ്ഞിത്താഴെ, സുരേഷ് പുത്തൻതറയിൽ, ദേവസം സെക്രട്ടറി സന്തോഷ് വാത്താത്ത്,​ യൂത്ത്മൂവ്‌മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് അഖിൽ സാബു പാടയ്ക്കൽ എന്നിവർ അറിയിച്ചു.