 
നെടുങ്കണ്ടം: കോട്ടയം സി.എം.എസ് കോളേജിൽ നടന്ന എം.ജി യൂണിവേഴ്സിറ്റി റെസ്ലിങ് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും വനിതാ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി നെടുങ്കണ്ടം എം.ഇ.എസ് കോളേജ്. 61 കിലോഗ്രാം വിഭാഗത്തിൽ എം.ഇ.എസ് കോളേജിലെ രാഹുലും 65 കിലോ വിഭാഗത്തിൽ പ്രമോദും 92 കിലോ വിഭാഗത്തിൽ അബിൻ ദേവും 50 കിലോ വിഭാഗത്തിൽ അഭിരാമിയും ഗോൾഡ് മെഡൽ നേടി. 57 കിലോ വിഭാഗത്തിൽ പ്രവീണും 70 കിലോ വിഭാഗത്തിൽ അഭിമന്യുവും 79 കിലോ വിഭാഗത്തിൽ സുജിത്തും 68 കിലോ വിഭാഗത്തിൽ വൈശാഖിയും വെള്ളി മെഡൽ നേടി. 97 കിലോ വിഭാഗത്തിൽ ലൗജിത്ത് വെങ്കല മെഡൽ നേടി.