 
കരിമണ്ണൂർ: എസ് എൻ സി എം എൽ പി സ്‌കൂളിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. ക്രിസ്മസ് പപ്പാ മത്സരം,കരോൾ ഗാന മത്സരം , ഗിഫ്റ്റ് ട്രീ എന്നിവ സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം സ്‌കൂൾ മാനേജർ വിജയൻ താഴാനി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജിതേഷ് ഗോപാലൻ, എം .പി ടി എ ചെയർപേഴ്സൺ ബിജി സാജു എന്നിവർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് ദിവ്യ ഗോപി സ്വാഗതവും ,സ്റ്റാഫ് സെക്രട്ടറി അരുൺ ജോസ് നന്ദിയും പറഞ്ഞു.