dhivyarakshalayam-xmas

തൊടുപുഴ : തൊടുപുഴ അൽഅസ്ഹർ കേളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ സോഷ്യൽ വർക്ക് വിഭാഗം വിദ്യാർഥികൾ ഭവനരഹിതരും ,മാനസിക വെല്ലുവിളികൾ നേരിടുന്നവരുമായ ദിവ്യരക്ഷാലയത്തിലെ അന്തേവാസികൾക്കായി ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു.വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പരിപാടി ആസൂത്രണം ചെയ്യുകയും സംഭാവനകൾ ശേഖരിക്കുകയും അവർക്കായി സമ്മാനങ്ങൾ തയ്യാറാക്കുകയും ചെയ്തു. ഫാദർ ഡി. തേജസ് ചെറിയാൻ അന്തേവാസികൾക്ക് ക്രിസ്മസ് സന്ദേശം നൽകുകയും വിദ്യാർത്ഥികളുടെ നിസ്വാർത്ഥ പ്രയത്നത്തെ അഭിനന്ദിക്കുകയും ചെയ്തു. ദിവ്യരക്ഷാലയത്തിന്റെ അമരക്കാരനായ ടോമി മാത്യു അദ്ധ്യക്ഷത വഹിച്ചു. സ്ഥാപനത്തിൽ സേവനമനുഷ്ഠിക്കുന്ന സിസ്റ്റർ ബിന്ദു ആശംസകൾ അറിയിച്ചു..ക്രിസ്മസ് ആഘോഷം അന്തേവാസികൾക്ക് ആസ്വദിക്കാനും അവരുടെ കലാപരമായ മികവുകൾ പ്രകടിപ്പിക്കുവാനും ,അതിനോടൊപ്പം വിദ്യാർത്ഥികൾക്ക് സാമൂഹിക പ്രവർത്തനങ്ങളിൽ വിലപ്പെട്ട അനുഭവം ലഭിക്കുകയും ചെയ്തു.ഷിബിൻ ബേബി,ആദിത്യൻ വി ബിജു,നിഖിൽ ബാബു ,മുഹമ്മദ് യൂനുസ് ,വർഷ. എം , കൃഷ്ണ കേ.സ് എന്നി വിദ്യാർത്ഥികൾപരിപാടിക്‌നേതൃത്വംനൽകി.