തൊടുപുഴ: വാട്ടർ ട്രീറ്റ്‌മെന്റെ പ്ലാന്റിൽ കെ.എസ്ഇബിയുടെ മീറ്ററിങ് പാനലിൽ പൊട്ടിത്തെറി ഉണ്ടായതുമൂലം മൂന്നു ദിവസത്തേക്ക് തൊടുപുഴയിലും പരിസരപ്രദേശങ്ങളിലും ജലവിതരണം തടസപ്പെടുന്നത് അന്യായവും ജനദ്രോഹ നടപടിയുമാണെന്ന് മർച്ചന്റ് അസ്സോസിയേഷൻ.കാലാകാലങ്ങളിൽ അറ്റകുറ്റപ്പണി നടത്താത്തതുമൂലമാണ് ഇങ്ങനെയൊരു സാഹചര്യം ഉടലെടുത്തത്.ക്രിസ്തുമസ് അടുത്തിരിക്കവേ വ്യാപാരികളും പൊതുജനങ്ങളും വളരെയധികം കഷ്ടപ്പെടുന്ന സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്,പ്രത്യേകിച്ച് ഹോട്ടലുകാർക്കാണ് ഏറ്റവും കൂടുതൽ കഷ്ടത അനുഭവിക്കേണ്ടിവരുന്നത്. തൊടുപുഴയിൽ വരുന്ന പൊതുജനങ്ങൾക്ക് ടോയ്‌ലെറ്റ് സൗകര്യം ഇല്ലാത്തത് ഭയങ്കര ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്.വ്യാപാരമാന്ദ്യം നേരിടുന്ന ഈ സമയത്ത് ഒരു പ്രശ്നം പരിഹരിക്കുന്നതിന് 3 ദിവസം വേണമെന്നത് ബന്ധപെട്ട ഡിപ്പാർട്‌മെന്റുകളുടെ അനാസ്ഥയാണ്. എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് പ്രസിഡണ്ട് രാജു തരണിയിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സെക്രട്ടറിയേറ്റ് യോഗം കെഎസ്ഇബിയോടും വാട്ടർ അതോറിറ്റിയോടും ആവശ്യപ്പെട്ടു.യോഗത്തിൽ ജനറൽ സെക്രട്ടറി സി കെ നവാസ്,വൈസ്പ്രസിഡന്റ്മാരായ നാസർ സൈറ,ഷെരീഫ് സർഗ്ഗം,ജോസ് കളരിക്കൽ,കെ പി ശിവദാസ്,സെക്രട്ടറിമാരായ ഷിയാസ് എംപീസ്,ജഗൻ ജോർജ്,ലിജോൺസ് ഹിന്ദുസ്ഥാൻ,വർക്കിങ് പ്രസിഡന്റ് സാലി എസ് മുഹമ്മദ് എന്നിവർ പങ്കെടുത്തു.