തൊടുപുഴ: മൂന്നാമത് സംസ്ഥാന സബ് ജൂനിയർ ഫാസ്റ്റ് 5 നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പ് 22, 23 തീയതികളിൽ തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്‌കൂൾ, മുനിസിപ്പൽ യു.പി സ്‌കൂൾ ഇൻഡോർ സ്‌റ്റേഡിയം എന്നിവിടങ്ങളിൽ നടത്തും. സംസ്ഥാന നെറ്റ്‌ബോൾ അസോസിയേഷനാണ് കേരള സ്‌പോർട്സ് കൗൺസിലിന്റെയും ജില്ലാ നെറ്റ്‌ബോൾ അസോസിയേഷന്റെയും സഹകരണത്തോടെ ഈ മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്. 14 ജില്ലകളിൽ നിന്നുമുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകൾ ഈ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. 22ന് രാവിലെ ഒമ്പതിന് നഗരസഭ ചെയർപേഴ്സൺ സബീന ബിഞ്ചു മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. കേരള നെറ്റ്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് ഡോ. പി.ടി. സൈനുദ്ദീൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. സംഘാടകസമിതി ചെയർമാൻ പ്രൊഫ. പി.ജി. ഹരിദാസ് സ്വാഗതവും കൺവീനർ എൻ. രവീന്ദ്രൻ നന്ദിയും പറയും. തുടർന്ന് ലീഗ് അടിസ്ഥാനത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മത്സരങ്ങൾ നടത്തും. 23ന് രാവിലെ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ സരസ്വതി സ്‌കൂൾ ഗ്രൗണ്ടിൽ നടത്തും. വിജയികൾക്ക് തൊടുപുഴ നഗരസഭ വൈസ് ചെയർപേഴ്സൺ പ്രൊഫ. ജെസി ആൻണി സമ്മാനദാനം നിർവ്വഹിക്കും. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, മെമ്പർമാർ, ജില്ലാ സ്‌പോർട്സ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിവർ യോഗങ്ങളിൽ പങ്കെടുക്കും.