നെടുങ്കണ്ടം: കേരള സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷന്റെ 40-ാം ജില്ലാ സമ്മേളനം നടന്നു. സംഘടന-രാഷ്ട്രീയതലത്തിൽ പ്രവർത്തിക്കുന്ന ജില്ലാ സംസ്ഥാന നേതാക്കൾ പങ്കെടുത്തു. വരണാധികാരി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. മുരളിയുടെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ജില്ലാ ഭാരവാഹികളായി ഐവാൻ സെബാസ്റ്റ്യൻ (പ്രസിഡന്റ്), റ്റി.എം. ജോയി (സെക്രട്ടറി), വി.എ. ജോസഫ് (ട്രഷറർ), കിങ്ങിണി രാജേന്ദ്രൻ (വനിതാഫോറം ജില്ലാ പ്രസിഡന്റ്), ഡാലി തോമസ് (വനിതാഫോറം ജില്ലാ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.