രാജാക്കാട്:വന നിയമ ഭേദഗതിക്കെതിരെ ഉപവാസ സമരത്തിനൊരുങ്ങി രാജാക്കാട് മത സൗഹാർദ്ദ കൂട്ടായ്മ.വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അമിത അധികാരം നൽകുന്ന കരി നിയമങ്ങൾക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് രാജാക്കാട് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ കൂടിയയോഗ തീരുമാനം ഭാരവാഹികൾ അറിയിച്ചു.ഭരണകക്ഷിയിൽ ഉൾപ്പെട്ട എല്ലാ കക്ഷികളും ഈ നിയമത്തെ എതിർത്ത് പ്രസ്താവന ഇറക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ആത്മാർത്ഥത ഇല്ലെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരം പ്രസ്താവനകൾ ഇറക്കുന്നതെന്നുംസർവ്വ കക്ഷികളും ചേർന്ന് നിയമസഭയിൽ ഈ വന നിയമം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കണമെന്നുംജനങ്ങൾക്ക് സ്വതന്ത്രമായി
ജീവിക്കാനുള്ള നിയമങ്ങൾ നിർമ്മിക്കണമെന്നും യോഗം അഭ്യർത്ഥിച്ചു. വന നിയമ ഭേദഗതിയിൽ പ്രതിഷേധമറിയിച്ച് ജനുവരി 10 ന് രാജാക്കാട് ടൗണിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.മതസൗഹാർദ്ദ കൂട്ടായ്മ ചെയർമാൻ എം.ബി ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ഫാ.മാത്യു കരോട്ടു കൊച്ചറയ്ക്കൽ സമരപ്രഖ്യാപനം നടത്തി.കോർഡിനേറ്റർ വി.എസ് ബിജു,ഭാരവാഹികളായ ഫാ. ബേസിൽ പുതുശ്ശേരിൽ,സാബു വാവലക്കാട്ട്,ഇമാം നിസാർ ബാദ്രി,എം.ആർ അനിൽകുമാർ,സിബി കൊച്ചുവള്ളാട്ട്,ജോഷി കന്യാക്കുഴി,ടൈറ്റസ് ജേക്കബ്ബ്,ജമാൽ ഇടശ്ശേരിക്കുടി,വി.സി ജോൺസൺ,ബെന്നി ജോസഫ്, എ.ഹംസ,സന്തോഷ്കൊല്ലപ്പിള്ളി എന്നിവർ പ്രസംഗിച്ചു.