അടിമാലി: ഗ്ലോറിയ 2024 കരോൾ റാലി നാളെ നടക്കും.ഇരുമ്പുപാലം മേഖലയിലുള്ള വിവിധ ക്രൈസ്തവ സഭകൾ ഒന്നചേർന്ന് നാളെ ഗ്ലോറിയ 2024 എന്ന പേരിൽ ക്രിസ്മസ് കരോൾ റാലി സംഘടിപ്പിയ്ക്കും..വൈകീട്ട് 5:45 നു പത്താം മൈൽ പെരിയാർ സ്‌പൈസസ് ഗ്രൗണ്ടിൽ നിന്നും വാദ്യമേളങ്ങൾ, നിശ്ചലദൃശ്യങ്ങൾ, ക്രിസ്മസ് പാപ്പമാർ, കരോൾ ഗായക സംഘങ്ങൾ എന്നിവരുടെ അകമ്പടിയോടുകൂടി ആരംഭിക്കുന്ന കരോൾ റാലി ഏഴുമണിക്ക് ഇരുമ്പുപാലം ടൗണിൽ എത്തിച്ചേരും. തുടർന്ന് പ്രോഗ്രാം കൺവീനർ ഫാ. സാം വാഴപ്പറമ്പിലിൻ അദ്ധ്യക്ഷതയിൽ നടത്തുന്ന പൊതുസമ്മേളനത്തിൽ ജോയിന്റ് കൺവീനർ ഫാ. തോമസ് തൂമ്പുങ്കൽ സ്വാഗതം ആശംസിക്കും. ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കന്നേൽ ക്രിസ്മസ് സന്ദേശം നൽകും. ഇരുമ്പുപാലം മേഖലയിലുള്ള വിവിധ സഭാ പ്രതിനിധികൾ പൊതുസമ്മേളനത്തിൽ പങ്കെടുക്കും. വിവിധ ക്രൈസ്തവ സഭകളുടെ നേത്യത്വത്തിലുള്ള കരോൾ ഗാനവും ക്രിസ്മസ് പാപ്പാ മത്സരവും ഉണ്ടായിരിക്കും. ആഘോഷങ്ങൾക്ക് നിറം പകരുന്നതിന് കരിമരുന്ന് കലാപ്രകടനവും ഡി ജെ നൈറ്റ്സും ഉണ്ടാകും.