അടിമാലി: ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾക്കായി മൂന്നാറിലേക്കെത്തുന്ന വിനോദ സഞ്ചാരികളെ ആകർഷിക്കാനായി മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനൊരുങ്ങി.ഇന്ന് മുതൽ 31 വരെ നീളുന്ന വിന്റർ മ്യൂസിക്കൽ നൈറ്റ്സാണ് ഇത്തവണ ബൊട്ടാണിക്കൽ ഗാർഡനിൽ സഞ്ചാരികൾക്കായി ഒരുക്കുന്നത്. ദിവസവും വൈകിട്ട് 6 മുതൽ 9 വരെ നീളുന്ന വിവിധ കലാപരിപാടികളാണ് മ്യൂസിക്കൽ നൈറ്റിൽ ഒരുക്കിയിരിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.മൂന്നാർ ദേവികുളം റോഡിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള ബൊട്ടാണിക്കൽ ഗാർഡനിൽ വിദേശയിനത്തിൽപെട്ട അസീലിയ ഉൾപ്പെടെ മൂവായിരത്തിലധികം തരത്തിലുള്ള പൂക്കളും ചെടികളും ക്രമീകരിച്ചിട്ടുണ്ട്.ശൈത്യകാലം ആരംഭിച്ചതോടെ ഗാർഡനിലെ ചെടികളെല്ലാം പൂത്തുലഞ്ഞു നിൽക്കുകയാണ്.ഓർക്കിഡ് ഗാർഡൻ, കള്ളിമുൾച്ചെടികളുടെ ശേഖരവും ഗാർഡനിലുണ്ട്. മ്യൂസിക്കൽ നൈറ്റ്സിന്റെ ഭാഗമായി എല്ലാ ദിവസവും വൈകിട്ട് പൂന്തോട്ടത്തിൽ മ്യൂസിക്കൽ ഫൗണ്ടനും പ്രത്യേക വൈദ്യുതാലങ്കാരങ്ങളും ഉണ്ടായിരിക്കും. എല്ലാ ദിവസവും വിവിധ കലാപരിപാടികളും അങ്ങേറും. കൊച്ചി- ധനുഷ്‌ക്കോടി ദേശീയ പാതയോത്തോണ് 5 ഏക്കർ സ്ഥലത്തായി ബോട്ടാണിക്കൽ ഗാർഡൻ സ്ഥിതി ചെയ്യുന്നത്. കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, വാച്ച് ടവർ, ഗ്ലാസ് ഹൗസ്, ഭക്ഷണശാല, മഴമറ പൂന്തോട്ടം, ശുചിമുറികൾ, സെൽഫി പോയിന്റ്, ആന, ജിറാഫ്, കാട്ടുപോത്ത്, ദിനോസർ ശിൽപങ്ങൾ, നടപ്പാതകൾ, റെയ്ൻ ഷെൽറ്ററുകൾ, വിശ്രമകേന്ദ്രങ്ങൾ എന്നിവയും ഗാർഡനിലുണ്ട്. മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 50 രൂപയുമാണ് പ്രവേശനനിരക്ക്. രാവിലെ 9 മു തൽ രാത്രി 9 വരെയാണ് പ്രവേശന സമയം.മ്യൂസിക്കൽ നൈറ്റ്സിന്റെ ഭാഗമായി വരും.