അടിമാലി: അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളിന്റെ ആനുവൽ ഡേ ആഘോഷം നടന്നു.കവിയും കലാസാഹിത്യ ചിന്തകനുമായ ജിതേഷ് ജി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.ചലച്ചിത്രതാരം അനിഘ സുരേന്ദ്രൻ ചടങ്ങിൽ മുഖ്യാതിഥിയായി.മൂവാറ്റുപുഴ കാർമൽ പ്രോവിൻസ് പ്രൊവിൻഷ്യൽ ഫാ. ഡോക്ടർ മാത്യു മഞ്ഞകുന്നേൽ ചടങ്ങിൽ അദ്ധ്യക്ഷനായി.സ്‌കൂൾ ഡയറക്ടർ ഫാ. ബോബി തളിക പറമ്പിൽ, മൂവാറ്റുപുഴ കാർമൽ പ്രൊവിൻസ് എജുക്കേഷൻ സെക്രട്ടറി ഫാ. ബിജു വെട്ടുകല്ലേൽ, സ്‌കൂൾ പ്രിൻസിപ്പൽ ഫാ.ഡോക്ടർ രാജേഷ് ജോർജ്, സ്‌കൂൾ വൈസ് പ്രിൻസിപ്പാൾ ഫാ. ജിയോ കോക്കണ്ടത്തിൽ, സ്‌കൂൾ ബർസാർ ഫാ. ലിബിൻ, സ്റ്റാഫ് സെക്രട്ടറി ഡെൽഹി ഫ്രാൻസിസ്, പിടിഎ വൈസ് പ്രസിഡന്റ് ജിൻസി തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. യോഗത്തിന് ശേഷം വിദ്യാർത്ഥികളുടെ കലാവിരുന്ന് അരങ്ങേറി.