2013 ജൂലായ് 15: ഷെഫീഖിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നു. കുട്ടി അബോധാവസ്ഥയിൽ, ഹൈപ്പോക്സിക് ഇസ്‌ക്കിമിക് ബ്രെയിൻ ഡാമേജ്. ശരീരത്തിൽ നിറയെ മുറിപ്പാടുകളും പൊള്ളലേറ്റ പാടുകളും. കാല് ഒടിഞ്ഞ് തൂങ്ങിയിരുന്നു.
ജൂലായ് 16: കുട്ടിയുടെ നില അതീവ ഗുരുതരം. അച്ഛൻ ഷെരീഫും രണ്ടാനമ്മ അനീഷയും പൊലീസ് കസ്റ്റഡിയിൽ. ഇരുവരും കുറ്റം സമ്മതിക്കുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള ഡോക്ടർമാർ അടങ്ങുന്ന വിദഗ്ദ്ധ സംഘത്തെ കുട്ടിയുടെ ചികിത്സയ്ക്കായി സർക്കാർ നിയമിക്കുന്നു. ഷെഫീഖിന് അപസ്മാരമുണ്ടാകുന്നു.
ജൂലായ് 17: ഷെരീഫിന്റെയും അനീഷയുടെയും അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയുടെ ആരോഗ്യ നിലയിൽ നേരീയ പ്രതീക്ഷ. സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സംഘം കുട്ടിയെ പരിശോധിക്കുന്നു. കണ്ണുകളുടെ ചലനം തിരിച്ചുവന്നതും കൈകാലുകൾ അനക്കുന്നതും പ്രതീക്ഷ.
ജൂലായ് 18: 25 ശതമാനം മാത്രം പ്രതീക്ഷയെന്ന് ഡോക്ടർ. ദ്രവ രൂപത്തിലുള്ള ഭക്ഷണം നൽകാൻ തുടങ്ങി. ഷെരീഫും അനീഷയും റിമാൻഡിൽ. പെറ്റമ്മ ആശുപത്രിയിലെത്തി ഷെഫീഖിനെ കാണുന്നു.
ജൂലായ് 19: കാര്യമായ പരോഗതിയില്ല. 48 മണിക്കൂർ കൂടി വെന്റിലേറ്റർ സപ്പോർട്ട് തുടരാൻ ഡോക്ടർമാരുടെ നിർദേശം.
ജൂലായ് 20: കുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പരോഗതി. വെന്റിലേറ്റർ സപ്പോർട്ട് 50 ശതമാനമാക്കി. സ്വയം ശ്വസിക്കാൻ ആരംഭിച്ചു. ഷെരീഫിനെയും അനീഷയെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങി.
ജൂലായ് 21: ഷെഫീഖിനെ ട്രാക്കിയോസ്റ്റമിക്ക് വിധേയനാക്കുന്നു
ആഗസ്ത് ഒന്ന്: ഷെഫീക്കിന്റെ ആരോഗ്യനില 75ശതമാനം മെച്ചപ്പെടുന്നു. തലച്ചോറിന്റെ പ്രവർത്തനം 50ശതമാനം. ജീവത്തിലേക്ക് മടങ്ങിവന്നാലും വൈകല്യങ്ങളുണ്ടാകുമെന്ന് ഡോക്ടർ.
ആഗസ്ത് രണ്ട്: ഷെഫീഖിന്റെ കൈകാലുകൾ ചലനം തിരിച്ച് പിടിക്കാൻ ഫിസിയോ തെറാപ്പി ആരംഭിച്ചു. തലച്ചോറിലെ നീർക്കെട്ട് 90 ശതമാനവും കുറഞ്ഞു.
ആഗസ്ത് നാല്: ഷെഫീഖിനെ ഐ.സി.യുവിൽ നിന്ന് മാറ്റുന്നു
ആഗസ്ത് അഞ്ച്: ഷെഫീഖ് കരഞ്ഞു. ആശുപത്രിയിലെത്തി 20 ദിവസങ്ങൾക്ക് ശേഷം ആദ്യമായി കുട്ടിയിൽനിന്ന് ശബ്ദം പുറത്തുവന്നു.
ആഗസ്ത് 10: ന്യൂറോ റിഹാബിലിറ്റേഷൻ ചികിത്സയ്ക്കായി ഷെഫീഖിനെ വെല്ലുർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെത്തിച്ചു.
നവംബർ 22: ചികിത്സയ്ക്ക് ശേഷം ഷെഫീഖ് മടങ്ങിയെത്തി. കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ പരിശോധന
നവംബർ 23: ചെറതോണിയിലെ സ്വദർ ഷെൽട്ടർ ഹോമിലേക്ക് ഷെഫീഖിനെ മാറ്റി
2014 ജൂലായ് 21: തൊടുപുഴയിലെ അൽ അസ്ഹർ ഗ്രൂപ്പ് ഷെഫീഖിനെ ഏറ്റെടുക്കുന്നു. ഇപ്പോൾ അൽ അസ്ഹർ മെഡിക്കൽ കോളേജിലെ പ്രത്യേക മുറിയിൽ ആയ രാഗിണിക്കൊപ്പം കഴിയുന്നു
2015 ജൂൺ 30: കേസിൽ കുറ്റപത്രം സമർപ്പിച്ചു
2021 നവംബർ 9: പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു
2022 മേയ് 23: വിചാരണ തുടങ്ങി
2024 ആഗസ്തിൽ: വിചാരണ അവസാനിച്ചു, ഇതേ മാസം ജഡ്ജി ആഷ് കെ. ബാൽ ഷെഫീഖിനെ ആശുപത്രിയിലെത്തി കണ്ടു
2024 ഡിസംബർ 20: ഇരു പ്രതികളെയും ശിക്ഷിച്ചു