കഞ്ഞിക്കുഴി : എസ്.എൻ.ഡി.പി യോഗം കഞ്ഞിക്കുഴി ശിവ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ തിരുവുത്സവം ഇന്ന് മുതൽ 26 വരെ നടക്കും. പറവൂർ രാകേഷ് തന്ത്രികളും പുരുഷോത്തമൻ ശാന്തി, സജി ശാന്തി, ഉണ്ണി ശാന്തി എന്നിവർ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.
ഇന്ന് രാവിലെ 5 ന് നിർമ്മാല്യദർശനം, ഉഷപൂജ, പഞ്ചവിംശതി, കലശപൂജ, പന്തീരടി പൂജ, കലശാഭിഷേകം, ശ്രീഭൂതബലി, ഉച്ചപൂജ, 8 ന് കാവടിക്ക് മാലയിടീൽ, വൈകിട്ട് 5 ന് നടതുറക്കൽ, 6.15 ന് ദീപാരാധന, തുടർന്ന് പറവൂർ രാകേഷ് തന്ത്രികളുടെ മുഖ്യ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ്, തുടർന്ന് മുളയിടീൽ, അത്താഴപൂജ, ശ്രീഭൂതബലി എന്നിവ നടക്കും.
22 ന് രാവിലെ പതിവ് പൂജകൾ, മഹാഗണപതി ഹോമം, ശ്രീമഹാദേവന് കലശാഭിഷേകം, വിശേഷാൽ പൂജ , ഉച്ചപൂജ, വൈകിട്ട് 5 ന് ദീപാരാധന, മുളപൂജ, അത്താഴപൂജ, ശ്രീഭൂതബലി, 23 ന് രാവിലെ പതിവ് പൂജകൾ, വൈകിട്ട് 6.15 ന് ദീപാരാധന, തുടർന്ന് പൂമൂടൽ, അത്താഴപൂജ, 24 ന് രാവിലെ പതിവ് പൂജകൾ, വൈകിട്ട് 5 ന് നടതുറക്കൽ, ദീപാരാധന, ഹിഡുംബൻ പൂജ, കാവടി വിളക്ക്, അത്താഴപൂജ, 25 ന് രാവിലെ പതിവ് പൂജകൾ, ഉച്ചകഴിഞ്ഞ് 3.30 ന് പകൽപ്പൂര ഘോഷയാത്ര, ദീപാരാധന, ശ്രീഭൂതബലി, തുടർന്ന് പള്ളിവേട്ട, പള്ളിവേട്ട തിരിച്ചെഴുന്നള്ളത്ത്, രാത്രി 7 ന് നൃത്തസന്ധ്യ, 26 ന് രാവിലെ പതിവ് പൂജകൾ, വൈകിട്ട് 4.30 ന് ആറാട്ടുബലി, ആറാട്ടുപുറപ്പാട്, തിരുവാറാട്ട്, ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്, പഞ്ചവിംശതി കലശാഭിഷേകം, ശ്രീഭൂതബലി, ദീപാരാധന, മംഗളപൂജ, രാത്രി 7.30 ന് തിരുവാതിര കളി, 8 ന് കൊച്ചിൻ മെഗാസോണറ്റിന്റെ ഗാനമേള എന്നിവ നടക്കുമെന്ന് ക്ഷേത്രംഭാരവാഹികൾ അറിയിച്ചു.