
കട്ടപ്പന :1961 ലേ കേരളാ വനനിയമ ദേഭഗതി ബിൽ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കർഷക കോൺ ഗ്രസ് ഇടുക്കി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽകട്ടപ്പന ഫോറസ്റ്റ് ഓഫീസിൽ മുൻപിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മുത്തനാട്ട് ബില്ല് കത്തിച്ചുകൊണ്ട് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് റ്റോമി തെങ്ങും പള്ളി അദ്ധ്യക്ഷത വഹിച്ചു കെ.പി.സി.സി എക്സി. അംഗം എ ഡി ജോയി തോമസ്, കെ.പി.സി.സി സെക്രട്ടറി തോമസ് രാജൻ, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബി ശശിധരൻ നായർ, സംസ്ഥാന നിർവ്വാഹ സമതി അംഗം ഷൈനി സണ്ണി ചെറിയാൻ, സംസ്ഥാന സമിതി അംഗം ജോയി ഈഴ ക്കുന്നേൽ, ജില്ലാ ഭാരവാഹികൾ അജയ് കളത്തൂക്കുന്നേൽ, ശീ ജോസ് ആനക്കല്ലിൽ,പി എസ് മേരി ദാസൻ , ഐ ബി മോൾ രാജൻ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മിനി സാബു തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.