കട്ടപ്പന :കട്ടപ്പനയിൽ റൂറൽ ഡെവലപ്‌മെന്റ് ബാങ്കിലെ നിക്ഷേപകൻ പണം തിരികെ ലഭിക്കാത്തതിനാൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. നിക്ഷേപിച്ച പണം ആവശ്യപ്പെട്ട നിക്ഷേപകന് പണം നൽകിയില്ലെന്ന് മാത്രമല്ല അദ്ദേഹത്തെ ബാങ്ക് അധികൃതർ ഭീഷണിപ്പെടുത്തകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നതായാണ് അറിയുന്നത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ല. സംസ്ഥാനത്തൊട്ടാകെ നടക്കുന്ന സഹകരണ തട്ടിപ്പുകൾ സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്റെയും സി.പി.എമ്മിന്റെയും ഒത്താശയോടെയാണ് ഈ തട്ടിപ്പുകൾ നടക്കുന്നത്. സഹകരണ തട്ടിപ്പുകൾക്കെതിരെ ബി.ജെ.പി ശക്തമായി ക്യാമ്പയിൻ നടത്തുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.