ഇടുക്കി: ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം 28, 29, 30 തീയതികളിൽ ചെറുതോണിയിൽ നടക്കും. ജില്ലാ കേരളോത്സവത്തിൽ വായ്പ്പാട്ട് (ക്ലാസ്സിക്കൽ ഹിന്ദുസ്ഥാനി), മണിപ്പൂരി, കഥക്, ഒഡിസി, സിത്താർ, ഫ്ളൂട്ട്, വീണ, ഹാർമോണിയം (ലൈറ്റ്), ഗിത്താർ, സ്റ്റോറി റൈറ്റിംഗ് (ഇംഗ്ലീഷ്, ഹിന്ദി) എന്നീ ഇനങ്ങളിൽ മത്സരാർത്ഥികൾക്ക് നേരിട്ട് മത്സരിക്കാം. ഈ ഇനങ്ങളിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 26 നുള്ളിൽ keralotsavam.com എന്ന വെബ്‌സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യണം. ഫോൺ: 9895183934, 04862 228936.