
കുമളി: ശബരിമല തീർത്ഥാടകരുടെ തിരക്ക് കൂടിയതോടെ കുമളിയിൽ ഗതാഗത കുരുക്ക് പതിവാകുന്നു. കേരള- തമിഴ്നാട് അതിർത്തിയിൽ തുടങ്ങുന്ന ഗതാഗത തടസ്സം കിലോമീറ്ററുകളോളം ചിലപ്പോൾ നീളും.തമിഴ്നാട്ടിൽ നിന്നുമെത്തുന്ന വാഹനങ്ങളുടെ പെർമിറ്റ് പരിശോധനയ്ക്കായി മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുടെ പരിശോധന, ലഹരി വസ്തുക്കൾ കടത്തിക്കൊണ്ട് വരുന്നുണ്ടോ എന്നറിയാൻ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന ചരക്ക് വാഹനങ്ങൾ പരിശോധിക്കാൻ വിൽപ്പന നികുതി വകുപ്പ് , തമിഴ്നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെയും തമിഴ്നാട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകൾ തിരിക്കുന്നതിനായി കൂട്ടമായി അതിർത്തി കടന്ന് കുമളി പഞ്ചായത്ത് ബസ്റ്റാന്റിൽ എത്തുന്നത്, കുമളി ടൗണിൽ ട്രാഫിക് നിയന്ത്രിക്കുവാൻ നിയോഗിച്ചിട്ടുളള താത്ക്കാലിക ജീവനക്കാരുടെ പരിചയ ക്കുറവും , വാഹന പാർക്കിംഗിന് സംവിധനം ഏർപ്പെടുത്താത്തതും, കുമളി തേക്കടി ജംഗ്ഷനിലെ ചിപ്സ് ഹൽവ കടകളിലെ ജീവനക്കാർ കടകൾക്ക് മുന്നിൽ അയ്യപ്പന്മാരുടെ വാഹനങ്ങൾ തോന്നിയപോലെ പാർക്ക് ചെയ്യിക്കുന്നതും എല്ലാം കൂടിചേരുമ്പോൾ കുമളിയിലെ പ്രധാന റോഡുകളെല്ലാം നിശ്ചലമാകും.
പിടിവാശി മാറിയില്ല
കേരള - തമിഴ്നാട് അതിർത്തിയിലെ മോട്ടോർ വാഹന വകുപ്പ് ചെക്ക് പോസ്റ്റിന്റെ ഓഫീസും എക്‌സൈസ് വകുപ്പിന്റെ ഓഫീസും റോഡ് സൈഡിൽ നൽകാതെ ഏറ്റവും പിന്നിലാണ് നൽകിയിരിക്കുന്നത്. റോഡിനോട് ചേർന്നുള്ള രണ്ട് മുറികളും വിൽപ്പന നികുതി വകുപ്പ് കൈവശം വെച്ച് വർഷങ്ങളായി അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാന അതിർത്തികളിൽ വിൽപ്പന നികുതി വകുപ്പ് ചെക്ക് പോസ്റ്റ്കൾ നിർത്തലാക്കിയെങ്കിലും മുറികൾ മോട്ടോർ വാഹന വകുപ്പിനും എക്‌സൈസിനും കൈമാറൻ വിൽപ്പന നികുതി വകുപ്പിലെ ഉന്നതർ തയ്യാറായിട്ടില്ല. ഇവർ ഉപയോഗിക്കാതെ പൂട്ടിയിട്ടിരിക്കുന്ന മുറികൾ വിട്ടു നൽകിയാൽ മറ്റ് രണ്ട് വകുപ്പുകൾക്ക് അവരുടെ പരിശോധന വേഗത്തിൽ നടത്തുവാനാകും.
=കുമളി ടൗണിൽ ട്രാഫിക് നിയന്ത്രണങ്ങൾ കാര്യക്ഷമാക്കുവാൻ പ്രധാന കേന്ദ്രങ്ങളിൽ പരിചയ സമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കുകയും താത്ക്കാലിക പോലീസ് ജീവനകാർക്ക് ട്രാഫിക് നിയന്ത്രിക്കാൻ വേണ്ട പരിശീലനവും അത്യാവശ്യമാണ്.
=തമിഴ്നാട്ടിൽ നിന്നും അതിർത്തി കടന്നെത്തി കുമളിയിൽ ഗതാഗത തടസ്സമുണ്ടക്കുന്ന തമിഴ്നാട് ബസ്സുകൾ നിയന്ത്രിക്കാൻ തേനി ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കണം.