അടിമാലി: കൊച്ചി- ധനുഷ് കോടി ദേശീയപാതയിലെ പ്രമുഖ പട്ടണവും മൂന്നാറിന്റെ പ്രവേശന കവാടവുമായി അടിമാലിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം. കാെച്ചി- ധനുഷ്‌കാേടി, അടിമാലി- കുമളി ദേശിയ പാതകൾ സംഗമിക്കുന്ന അടിമാലി സെൻട്രൽ ജംഗ്ഷൻ മുതൽ കല്ലാർകുട്ടി റാേഡിൽ പാൽക്കാേ പെട്രാേൾ പമ്പ് വരെയും അടിമാലി അമ്പലപ്പടി മുതൽ ഗവ. ഹൈസ്‌കൂൾ ജംഗ്ഷൻ വരെയും വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. ടാക്സി,​ ഓട്ടാേ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ ബാഹുല്യമാണ് ഏറ്റവും വലിയ വെല്ലുവിളി. കൂടാതെ വ്യാപാരികളുടെ വാഹനങ്ങളും പാതയോരം കൈയ്യടക്കുന്നു. ഇതിന് പുറമെ വിവിധ ആവശ്യങ്ങളുമായി എത്തുന്നവരുടെ വാഹനങ്ങളും വിനാേദ സഞ്ചാരികളുടെ വാഹനങ്ങളും കൂടിയാകുമ്പാേൾ നടപ്പാതകളും റാേഡ് സൈഡുകളും നിറഞ്ഞ് കവിയും. ഇതിന് പുറമെ സ്വകാര്യ- കെ.എസ്.ആർ.ടി.സി ബസുകൾ യാത്രക്കാരെ കയറ്റുന്നതിനുള്ള മത്സരം കൂടി ആകുമ്പാേൾ കാൽനട യാത്രക്കാർ പെരുവഴിയിലാകും. ബസ് സ്റ്റാൻഡ് കവാടമായ ഹിൽ ഫാേർട്ട് ജംഗ്ഷനിലാണ് ഏറ്റവും വലിയ തിരക്കും അപകടങ്ങളും പതിവാകുന്നത്. സർവീസ് ബസുകൾ എല്ലാ സമയത്തും യാത്രക്കാരെ കയറ്റാൻ നിർത്തിയിടുന്നതാണ് ഒന്നാമത്തെ പ്രശ്നം. ഇത് പരിഹരിക്കാൻ ബസ് സ്റ്റാൻഡിലെ വൺവേ മാറ്റിയാൽ പരിഹാരമാകും. അതു പാേലെ കല്ലാർകുട്ടി റാേഡിലുള്ള കയറ്റിറക്ക് പ്രശ്നം പരിഹരിച്ച് ഗതാഗത തടസമായ സ്വകാര്യ വാഹനങ്ങൾ നീക്കം ചെയ്യുകയും ചെയ്താൽ ഇവിടെയും ഗതാഗതം സുമഗമാക്കാൻ കഴിയും. അടിമാലി ട്രാഫിക് യൂണിറ്റിൽ ആവശ്യത്തിന് പൊലീസുകാർ ഇല്ലാത്താണ് ട്രാഫിക് പ്രശ്നം രൂക്ഷമാകാൻ കാരണം.