 
രാജാക്കാട്: രാജാക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ്
യൂണിറ്റിന്റെ നേതൃത്വത്തിൽ പഴയവിടുതി ഗവ. യു.പി. സ്‌കൂളിൽ നടത്തുന്ന സപ്തദിന സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 48 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ഗവ സ്ഥാപനം മോടിപിടിപ്പിക്കൽ, ലഹരിക്കെതിരെ ബോധവത്കരണം, വയോജനങ്ങളുമായുള്ള സംവേദനം, പാഴ്വസ്തുക്കളുടെ പുനരുപയോഗം, അടുക്കള തോട്ടം പദ്ധതി, സുസ്ഥിര ജീവിത
ശൈലി, ഡിജിറ്റൽ ലിറ്ററസി തുടങ്ങിയ വിഷയങ്ങളിലൂന്നിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ റോയി പാലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എസ്.ഡി വിമലാദേവി സ്വാഗതവും പ്രോഗ്രാം ഓഫീസർ ഡോ. ഇന്ദു ബി. നായർ നന്ദിയും പറഞ്ഞു. പഞ്ചായത്ത് അംഗം വീണ അനൂപ്, പഴയവിടുതി സ്‌കൂൾ ഹെഡ്മാസ്റ്റർ എ.എസ്. ആസാദ്, പി.സി. പത്മനാഭൻ,
അഡ്വ. എ.എം. നിഷാമോൾ, പി.ടി.എ വൈസ് പ്രസിഡന്റ് അജി കാട്ടുമന, ജേക്കബ്ബ് മച്ചാനി, ടൈറ്റസ് ജേക്കബ്ബ് എന്നിവർ പ്രസംഗിച്ചു.