 
കട്ടപ്പന: കിഴക്കൻമേഖല ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് കട്ടപ്പനയിൽ സ്വീകരണം. ശിവഗിരി മഠത്തിന്റെ ശാഖാശ്രമമായ കുമളി ശ്രീനാരായണ ധർമ്മാശ്രമത്തിൽ നിന്നുമാണ് പദയാത്ര ആരംഭിച്ചത്. എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവന്റെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്. അറിവിന്റെ തീർത്ഥാടനമായ 92-ാമത് ശിവഗിരി തീർത്ഥാടനം 29, 30, 31, ജനുവരി ഒന്ന് എന്നീ തീയതികളിൽ നടക്കും. അതിന് മുന്നോടിയായി ശിവഗിരി മഠത്തിന്റെ ശാഖാശ്രമമായ കുമളി ശ്രീനാരായണ ധർമ്മാശ്രമത്തിൽ നിന്നും 2008 മുതൽ ശിവഗിരി മഠത്തിലെ ശ്രീമദ് ഗുരുപ്രകാശം സ്വാമികളുടെ നേതൃത്വത്തിൽ പദയാത്ര നടന്നു വരുന്നു. കിഴക്കൻ മേഖല പദയാത്ര 20 മുതൽ 29 വരെയാണ് നടത്തുന്നത്. കട്ടപ്പനയിൽ എത്തിയ പദയാത്രയ്ക്ക് വിപുലമായ സ്വീകരണമാണ് ഒരുക്കിയത്. ശ്രീമദ് ഗുരു പ്രകാശം സ്വാമികളാണ് ആചാര്യ പദം അലങ്കരിക്കുന്നത് അണക്കര, പുളിയന്മല, കട്ടപ്പന മുണ്ടക്കയം വഴി 29 ന് ശിവഗിരിയിൽ എത്തിച്ചേരും. 200ൽ പരം ഭക്തജനങ്ങൾ പദയാത്രയിൽ അണിചേരും.