കട്ടപ്പന: തങ്ങൾ മരിച്ച സാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന് സി.പി.എം കട്ടപ്പന ഏരിയ സെക്രട്ടറി മാത്യു ജോർജ്. ബാങ്കിന്റെ ഭരണം സി.പി.എം ഏറ്റെടുത്തിട്ട് നാല് വർഷമായി. 20 കോടിയുടെ ബാദ്ധ്യതയാണ് ബാങ്കിനുള്ളത്. സാബുവിന് 12 ലക്ഷം ആണ് ഇനി കൊടുക്കാൻ ഉള്ളത്. നിശ്ചിത തുക വീതം സാബുവിന് കൊടുക്കുന്നുണ്ട്. സാബു ബാങ്കിലെത്തി ജീവനക്കാരുമായി തർക്കം ഉണ്ടാക്കുകയായിരുന്നു. ഭരണ സമിതി എന്ന നിലയിൽ അഭിപ്രായം പറയുക സാധാരണമാണെന്നും അതിൽ കൂടുതൽ ഒന്നും കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.