congress
തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പി.ടി. തോമസ് അനുസ്മരണം ബ്ലോക്ക് പ്രസിഡന്റ് ഷിബിലി സാഹിബ് പുഷ്പാർച്ചന നടത്തുന്നു

തൊടുപുഴ: കേരള രാഷ്ട്രീയത്തിൽ നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത വ്യക്തിത്വമായിരുന്നു പി.ടി. തോമസെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷിബിലി സാഹിബ് പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഭവനിൽ നടന്ന പി.ടി. തോമസ് അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ നേതാക്കളായ ടി.ജെ. പീറ്റർ, ജാഫർഖാൻ മുഹമ്മദ്, ജോയി മൈലാടി, ജെ.എസ്. ജോൺ, ജോർജ് ജോൺ എന്നിവർ സംസാരിച്ചു. സുരേഷ് രാജു, എസ്. ഷാജഹാൻ, കെ.ജി. സജിമോൻ, രാജേഷ് ബാബു, പി.സി. ജയൻ, സി.കെ. ഷാജി, കെ.പി. റോയി, ഷുക്കൂർ ഇസ്മായിൽ, ആർ. ജയൻ, പി.എ. ഷാഹുൽ ഹമീദ്, ഐവാൻ, ആഗസ്തി, സുലൈമാൻ, ശശി, ഷംസ് തുടങ്ങിയവർ പങ്കെടുത്തു.