കൊച്ചറ: എസ്.എൻ.ഡി.പി യോഗം കൊച്ചറ ശാഖയുടെയും പോഷകസംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ നാലാമത് ശ്രീനാരായണ ധർമ്മ പ്രബോധന കൺവൻഷൻ ഇന്നും നാളെയും വൈകിട്ട് ആറ് മുതൽ ശാഖാ ഓഡിറ്റോറിയത്തിൽ നടക്കും. ഇന്ന് വൈകിട്ട് ആറിന് ശാഖാ പ്രസിഡന്റ് കെ.എൻ. ശശിയുടെ അദ്ധ്യക്ഷതയിൽ മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. യോഗം ഡയറക്ടർ ബോർഡ് മെമ്പർ ഷാജി പുള്ളോലിൽ സന്ദേശം നൽകും. ധന്യ ടീച്ചർ പ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി എം.സി. വിജയൻ സ്വാഗതവും വനിതാസംഘം പ്രസിഡന്റ് ഷിനു ഷാജി നന്ദിയും പറയും. നാളെ വൈകിട്ട് ആറിന് ശാഖാ പ്രസിഡന്റ് കെ.എൻ. ശശിയുടെ അദ്ധ്യക്ഷതയിൽ മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ പഠനക്ലാസ് ഉദ്ഘാടനം ചെയ്യും. യൂണിയൻ കൗൺസിലർ പി.എസ്. സുനിൽകുമാർ സന്ദേശം നൽകും. പച്ചടി എസ്.എൻ.എൽ.പി.എസ് ഹെഡ്മാസ്റ്റർ ബിജു പുളിക്കലേടത്ത് പ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി എം.സി. വിജയൻ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് എം.കെ. ജയൻ നന്ദിയും പറയും.