ഇടുക്കി: സർക്കാരിന്റെ കരുതലും കൈത്താങ്ങും പദ്ധതിയുടെ ഭാഗമായി മന്ത്രിമാരായ വി.എൻ. വാസവൻ, റോഷി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് രണ്ട് താലൂക്കുകളിലെ അദാലത്ത് നടത്തും. ഉടുമ്പഞ്ചോല താലൂക്ക് തല അദാലത്ത് ഇന്ന് രാവിലെ 10 മുതൽ നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് പാരിഷ് ഹാളിലും ഉച്ചയ്ക്ക് ഒന്ന് മുതൽ ഇടുക്കി താലൂക്ക്തല അദാലത്ത് ചെറുതോണി പഞ്ചായത്ത് ടൗൺഹാളിലും നടക്കും. ജനുവരി ആറിന് രാവിലെ 10 മുതൽ തൊടുപുഴ മർച്ചന്റ് ട്രസ്റ്റ് ഹാളിൽ തൊടുപുഴ താലൂക്കിലെ അദാലത്ത് നടക്കും. പൊതുജനങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ ഓൺലൈൻ വഴിയോ പരാതികളും അപേക്ഷകളും നൽകാം. സമൃൗേവമഹ.സലൃമഹമ.ഴീ്.ശി വഴിയാണ് ഓൺലൈനായി അപേക്ഷ സ്വീകരിക്കുക. പേര്, വിലാസം, മൊബൈൽ നമ്പർ, ജില്ല, താലൂക്ക് എന്നിവ പരാതിയിൽ ഉൾപ്പെടുത്തണം. നിശ്ചിതമേഖലയിലുള്ള പരാതികൾ മാത്രമാണ് സ്വീകരിക്കുക.