
ഇടുക്കി: കാൽവരി മൗണ്ട് മേഘമല റിസോർട്ട് ഹാൾ കുറച്ചു നേരത്തേക്ക് പാർലമെന്റായി. സഭയിൽ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരുമൊക്കെ അണിനിരന്നു .സ്പീക്കറെത്തി സഭാനടപടികൾ നിയന്ത്രിച്ചു. ആരോഗ്യപരമായ ചർച്ചകൾ ഉയർന്നപ്പോൾ ജനാധിപത്യത്തിന്റെ മഹത്വം വിളംബരം ചെയ്യുന്ന സദസ്സായി മാറുകയായിരുന്നു കുടുംബശ്രീ മിഷൻ സംഘടിപ്പിച്ച ബാലസഭ ജില്ലതല ബാലപാർലമന്റ്.ജില്ലാ മിഷൻ കോർഡിനേറ്റർ മിനി സി. ആർ ഉദ്ഘാടനം നിർവഹിച്ചു. കാമക്ഷി സി. ഡി. എസ് ചെയർപേഴ്സൺ ലിസി മാത്യു അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രോഗ്രാം മാനേജർ സൂര്യ സി. എസ് സ്വാഗതം ആശംസിച്ചു .അജിത ഷാജി , മനോഹരൻ എസ് ,ബിന്ദു പി. വി , അൻസിയ ദിനേശ് തുടങ്ങിയവർ ക്ലാസ്സ് നയിച്ചു.
മാങ്കുളം സ്വദേശി ദേവിക പ്രശാന്ത് പ്രസിഡന്റായി.കൊന്നതടിയിൽ നിന്നുള്ള അർജുൻ ജയകുമാർ ആയിരിന്നു പ്രധാന മന്ത്രി.പ്രതിപക്ഷ നേതാവായി കൊന്നതടിയിൽ നിന്നുള്ള അൽക്ക.എ.പി.എത്തി.നെടുങ്കണ്ടതുനിന്നുള്ള എയ്ഞ്ചൽ മരിയ്ക്കായിരുന്നു സ്പീക്കറുടെ ചുമതല.തൊടുപുഴയിൽ നിന്നുള്ള ശരൺ ബേബി ആയിരിന്നു ചീഫ് മാർഷൽ.കരുണാപുരത്തുനിന്ന് എത്തിയ ഗീതു ഗോപകുമാർ ആഭ്യന്തര മന്ത്രിയായി.മന്ത്രിമാരായ ആലക്കോട് നിന്നുള്ള ബ്ലെസി ബിനോയ് (ആരോഗ്യം, ശുചിത്വം, ഭക്ഷ്യകാര്യം ).ചക്കുപ്പള്ളത്തു നിന്നെത്തിയ സാന്ദ്ര മേരി തോമസ് (വിദ്യാഭ്യാസം, അവകാശ സംരക്ഷണം), അടിമാലി സ്വദേശി അനവദ്യ രതീഷ് (പരിസ്ഥിതി, വനം, കൃഷി ), കരുണപുരത്തു നിന്നെത്തിയ അയിൻ അൽസബ (സാമൂഹ്യനീതി, വനിതാശിശക്ഷേമം), വാത്തിക്കുടി സ്വദേശി ജെർന ശർമ (കായികം, കലാസംസ്‌കാരികം) എന്നിവരുമെത്തി.കുട്ടികളിൽ പൗരബോധം വളർത്തുക, പാർലമെന്ററി സംവിധാനവും അതിന്റെ പ്രവർത്തനങ്ങളും ബോദ്ധ്യപ്പെടുത്തുക, കുട്ടികളുടെ പ്രശ്നങ്ങളും അവകാശങ്ങളും ഭരണാധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരിക എന്നിവയാണ് ബാല പാർലമെന്റിന്റെ പ്രധാന ലക്ഷ്യങ്ങൾ കുടുംബശ്രീ ബാലസഭ പ്രവർത്തനങ്ങളുടെ ഭാഗമായി ഓരോ പഞ്ചായത്ത് തലത്തിലും ബാലപഞ്ചായത്ത് സംഘടിപ്പിച്ച് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെയാണ് ജില്ലാതല ബാല പാർലമെന്റിൽ തെരഞ്ഞെടുത്തത്. ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവർ നാളെ മുതൽ 30 വരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ബാല പാർലമെന്റിൽ പങ്കെടുക്കും.