
തൊടുപുഴ: ന്യൂമാൻ കോളേജ് 1971-74 ബാച്ച്ഇംഗ്ലീഷ് സാഹിത്യ വിദ്യാർത്ഥികളുടെ സുവർണ്ണ ജൂബിലി റിയൂണിയൻ കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു . കോളേജ് പ്രിൻസിപ്പൽ ഡോ. ജന്നി കെ അലക്സ് റീയൂണിയൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥിയായിരുന്ന പി പി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. തമ്പി എരുമേലിക്കര (കെ എൽ തോമസ്), എം .എ ജോൺ, മാലതി, സുകുമാരൻ,കെ ടി . അഗസ്റ്റിൻ , വിശ്വൻ കെ ആർ, സൂസൻ ചോന,സെലിൻ സെബാസ്റ്റ്യൻ, സുന്ദർ രാജൻഎന്നിവർ ആശംസകൾ നേർന്നു. ഇൻഡ്യയുടെ നാനാഭാഗ ത്തു നിന്നും എത്തിയ 30 പേർ പങ്കെടുത്തു. മരണമടഞ്ഞ ആറ് സഹപാഠികളെ  അനുസ്മരിച്ചു. മുൻ പ്രിൻസിപ്പൽ എപ്രേം മണിപ്പുഴ , ഇ ജെ.മാർഗ്ഗരേറ്റ് എന്നിവരെ ഭവനത്തിൽ എത്തി പൊന്നാട അണിയിച്ച്ആദരിച്ചു.
70കളിലെ വിദ്യാർത്ഥി രാഷ്ട്രീയ നേതാക്കന്മാരും യൂണിവേഴ്സിറ്റി തലത്തിൽ എത്തിയ സ്പോർട്സ് താരങ്ങളും, പ്രധമ ക്രിക്കറ്റ് ക്യാപ്ടനായിരുന്ന കെ.എൽതോമസും കൂട്ടുചേരലിൽ പങ്കെടുഞ്ഞു .