വെൺമണി: പട്ടയക്കുടി പഞ്ചമല ശ്രീഭഗവതി മഹാദേവ ക്ഷേത്രത്തിൽ 25, 26 നടക്കാൻ പോകുന്ന മഹാ ചണ്ഡികായാഗത്തോടനുബന്ധിച്ചുള്ള വിളംബര രഥയാത്ര ക്ഷേത്രത്തിൽ നിന്നാരംഭിച്ചു. ജില്ലമൊത്തം സഞ്ചരിക്കുന്ന വിളംബര രഥയാത്രയുടെ ഫളാഗ് ഓഫ് കർമ്മം ക്ഷേത്രം പ്രസിഡന്റ് ചേർത്തല സുമിത് തന്ത്രി നിർവഹിച്ചു. ക്ഷേത്രം സെക്രട്ടറി ബിനുപിള്ള തെങ്ങനാൽ, വൈസ്.പ്രസിഡന്റ് സിനോഷ് ചിറയത്ത്, ജോ. സെക്രട്ടറി പി.കെ.ബിനു പൂവക്കാട്ട്, ഖജാൻജി രാജേഷ് ഒറ്റപ്ലാക്കൽ, ഭരണ സമിതിയംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. പ്രകൃതി സ്വരൂപിണിയായി ദേവിയെ എല്ലാ പരിവാരങ്ങളോടും കൂടി യജ്ഞിക്കുന്ന സമ്പൂർണ യാഗമാണ് ചണ്ഡികായാഗം. 25 ന് രാവിലെ പതിവ് പൂജകൾക്ക് പുറമേ രാവിലെ 6.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 8.00 ന് അനുജഞാപൂജ, വൈകിട്ട് 4.30ന് വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള വിഗ്രഹ ഘോഷയാത്ര എന്നിവ നടക്കും. രണ്ടാം ദിവസമായ 26ന് രാവിലെ 7 ന് ക്ഷേത്രം പ്രസിഡന്റ് ചേർത്ത സുമിത് തന്ത്രി ഭദ്രദീപപ്രകാശനം നടത്തുന്നതോടെ, ക്ഷേത്രം തന്ത്രിയും, യാഗാചാര്യനുമായ എഴുത്തോലിൽമഠം സതീശൻ ഭട്ടതിരിപ്പാടിന്റെയും യജ്ഞ ഹോതാവ് ഏലംപാടി ഇല്ലം ശരവണൻ നമ്പൂതിരിയുടേയും ആചാര്യന്മാരുടെയും നേതൃത്വത്തിൽ രാവിലെ 7.30 ന് മഹാ ചണ്ഡികാ പൂജ, തുടർന്ന് ചണ്ഡികാ യാഗം ആരംഭം. യാഗത്തിൽ പാലക്കാട്, ഷൊർണ്ണൂർ ത്രാങ്ങാലി ഗായത്രി ,ആചാര്യൻ അരുൺ പ്രഭാകരന്റെ നേതൃത്വത്തിൽ ശ്രീരുദ്രജപവും വേദജപവും ധ്യാനവും, തിരുവനന്തപുരം കേശവദാസപുരം ശ്രീമാതരം മണ്ഡലി ആചാര്യ സുജ മോഹന്റെ നേതൃത്വത്തിൽ ദുർഗസപ്തശതീമന്ത്ര പാരായണവും യാഗവേദിയിൽ നടക്കും. അന്നേ ദിവസം രാവിലെ 9 ന് കലശപൂജയും 10.30 ന് കുമാരിപൂജ, തുടർന് ദമ്പതീപൂജ, സുവാസിനീ പൂജ, വസോർധാര എന്നീ ചടങ്ങുകളും നടക്കും.ഉച്ചയ്ക്ക് 3.00 ന് കേന്ദ്ര സംസ്ഥാന മന്ത്രിമാരും, ആത്മീയ ആചാര്യൻമാരും, ത്രിതല പഞ്ചായത്ത് പ്രതിനിധികളും വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്ന പൊതുസമ്മേളനം നടക്കും.വൈകിട്ട് 4.00 ന് ഇടത്തന ഐക്യമല അരയ ശാഖാ അങ്കണത്തിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി താലപ്പൊലി ഘോഷയാത്ര, രാത്രി 7.15ന് മുത്തപ്പൻ തിറ, 8.30 ന് ദേശഗുരുതി, രാത്രി 10 ന് ഗാനമേള എന്നിവയും നടക്കും. വഴിപാടുകൾക്കും മറ്റ് സംശയങ്ങൾക്കും ക്ഷേത്രവുമായി ബന്ധപ്പെടാവുന്നതാണ്.ഫോൺ: 9920995288, 9961129287