അരിക്കുഴ : ഉദയ വൈ .എം .എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ റേച്ചൽ കാൾസൺ രചിച്ച 'നിശബ്ദവസന്തം 'എന്ന പുസ്തകത്തെ ആസ്പദമാക്കി ആസ്വാദന സദസ്സ് സംഘടിപ്പിച്ചു.കെ .ആർ സോമരാജന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ രഞ്ജിത്ത് ജോർജ് പാലക്കാട്ട് സ്വാഗതം പറഞ്ഞു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജോ ജോർജ് പ്രോഗ്രാമിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. ഡൊമിനിക് സാവിയോ പുസ്തകം പരിചയപ്പെടുത്തി.തുടർന്ന് നടന്ന ചർച്ചയിൽ ചിറ്റൂർ ജവഹർ മെമ്മോറിയൽ ലൈബ്രറി സെക്രട്ടറി എസ്. തങ്കപ്പൻ,ഷൈലകൃഷ്ണൻ,സിന്ധു വിജയൻ എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി അനിൽ എം .കെ പ്രോഗ്രാമിന് നേതൃത്വം നൽകി.