പള്ളിവാസൽ : ഗ്രാമ പഞ്ചായത്തിന്റെ വയോജന സ്‌നേഹ സംഗമവും വയോനിലാവ് ആയുർവേദ പദ്ധതിയുടെ ഉദ്ഘാടനവും 24 ന് തോക്കുപാറ സെന്റ് സെബാസ്റ്റ്യൻ പള്ളി പാരിഷ് ഹാളിൽ നടക്കും. ഗ്രാമപഞ്ചായത്തിലെ 60 വയസ്സ് മുതലുള്ള വയോജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടി രാവിലെ 10 ന് പപള്ളിവാസൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ജി. പ്രതീഷ്‌കുമാർ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് എം ലത അധ്യക്ഷത വഹിക്കും. ആയുർവേദ ചികിത്സയിലൂടെ അസ്ഥി, സന്ധി, നാഡീ സംബന്ധമായ അസുഖങ്ങൾക്ക് പ്രത്യേക പരിഗണന നല്കിയുള്ള പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ടതാണ് വയോനിലാവ്.