തൊടുപുഴ: നിക്ഷേപകനായ സാബുവിന്റെ മരണത്തിന് സി പി എം എമ്മാണ് ഉത്തരവാദിയെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ് അശോകൻ പറഞ്ഞു. നിക്ഷേപ തുക ഭാര്യയുടെ ചികിത്സാ ചിലവിനായി തിരച്ചു തരണമെന്ന് ആശ്യപ്പെട്ട സാബുവിനെ സൊസൈറ്റിയിലെ ജീവനക്കാർ കയ്യേറ്റം ചെയ്യയുകയും, സി പി ഐ എം നേതാവ് ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് സാബു ആത്മഹത്യ ചെയ്തത് ഗുരുതര കുറ്റകൃത്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.കോൺഗ്രസ് മുൻകൈ എടുത്ത് സ്ഥാപിച്ച സൊസൈറ്റി സി.പി.എം അധികാരദുർവിനിയോഗം നടത്തി പിടിച്ചെടുത്തതാണ് സഹകാരികൾക്കും നിക്ഷേപകർക്കും വിനയായത്. കോൺഗ്രസ് ഭരിച്ചിരുന്ന കാലത്തൊന്നും സൊസൈറ്റിയിൽ യാതൊരു പ്രതിസന്ധിയും ഇല്ലായിരുന്നു. ലാഭത്തിൽ പ്രവർത്തിച്ചിരുന്ന സൊസൈറ്റി സി .പി. എമ്മിന്റെ കറവപശു ആക്കിയതിനെ തുടർന്നാണ് സാബുവിന്റെ ആത്മഹത്യ.കേരളത്തിലെ സഹകരണ മേഖലയുടെ വിശ്വാസ്യത വിണ്ടെടുത്തില്ലെങ്കിൽ നിക്ഷേപകരുടെ ആത്മഹത്യ തുടർകഥയാകും. സാബുവിന്റെ മരണം ഒരു താക്കീതാണ്.
സാബുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ കുറ്റവിചാരണ നടത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എസ് അശോകൻ ആവശ്യപ്പെട്ടു.