
തൊടുപുഴ : കായിക പ്രേമികൾക്ക് ആവേശം പകർന്നുകൊണ്ട് രണ്ടു ദിവസം നീണ്ടു നിൽക്കുന്ന സംസ്ഥാന സബ്ജൂനിയർഫാസ്റ്റ് നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന് സരസ്വതി വിദ്യാഭവനിൽ തുടക്കമായി. തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ സബീന ബിഞ്ചു ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. കേരള നെട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് ഡോ.പി. ടി സൈനുദ്ദിൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കേരള നെറ്റ്‌ബോൾ അസോസിയേഷൻ സെക്രട്ടറി എസ്. നജിമുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. നെറ്റ്ബോൾ അസോസിയേഷൻ ഭാരവാഹികളായ എസ്. ശശിധരൻ നായർ, സന്തോഷ് കൊച്ചുപറമ്പിൽ, കേരള സ്‌പോർട്സ് കൗൺസിൽ അംഗങ്ങളായ പി.ഐ റഫീഖ്,കെ ശശിധരൻ,ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സൈജൻ സ്റ്റീഫൻ, ജില്ലാ ഖോഖോ അസോസിയേഷൻ പ്രസിഡന്റ് ഡോ. ബോബു ആന്റണി എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.