കട്ടപ്പന : എസ്.എൻ. ഡി. പി യോഗം മലനാട് യൂണിയൻ നേതൃത്വത്തിൽ നടത്തി വരുന്ന പ്രീമാരിറ്റൽ കൗൺസലിംഗ് കോഴ്സിന്റെ അടുത്ത ബാച്ച് ജനുവരി 11, 12 തീയതികളിൽ കട്ടപ്പന ദൈവദശക ശതാബ്ദി മന്ദിരത്തിൽ (യൂണിയൻ ഓഫീസ്) നടക്കും .
11 ന് രാവിലെ 9 ന് രജിസ്ട്രേഷൻ,ഗുരുസ്മരണ, 9.30 ന് മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്യും. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ അഡ്വ. പി. ആർ മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും.വൈദിക യോഗം യൂണിയൻ പ്രസിഡന്റ് സോജു ശാന്തികൾ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സി.കെ. വത്സ, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് സുബിഷ് വിജയൻ, സൈബർസേന യൂണിയൻ ചെയർമാൻ അരുൺകുമാർ, കുമാരിസംഘം യൂണിയൻ പ്രസിഡന്റ് രേഷ്മ കെ.ബി എന്നിവർ സംസാരിക്കും.രാവിലെ 10 ന് "ഗുരുദേവന്റെ ദാമ്പത്യ സങ്കല്പം" എന്ന വിഷയത്തിൽ ബിജു പുളിക്കലേടത്തും, 2 ന് കുടുംബ ഭദ്രത എന്ന വിഷയത്തിൽ പ്രൊഫ. പായിപ്ര ദമനനും ക്ളാസ് നയിക്കും.
12 ന് രാവിലെ 9 ന് “നല്ല വ്യക്തിത്വവും കുടുംബജീവിതവും" എന്ന വിഷയത്തിൽ ലെനിൻ പുളിക്കലും, 11 ന് “നല്ല നാളേയ്ക്കുള്ള കരുതൽ " എന്ന വിഷയത്തിൽ പ്രൊഫ.പി.പി ഷാജിമോനും, ഉച്ചകഴിഞ്ഞ് 2 മുതൽ "കുടുംബജീവിതവും സ്ത്രീപുരുഷ ലൈംഗികതയും” എന്ന വിഷയത്തിൽ ഡോ. അനിൽ പ്രദീപും ക്ളാസ് നയിക്കും.
3.30 ന് എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം ഷാജി പുള്ളോലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ. സോമൻ സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം നിർവഹിക്കും.
വൈദിക യോഗം യൂണിയൻ സെക്രട്ടറി നിശാന്ത് ശാന്തികൾ , വനിതാസംഘം യൂണിയൻ സെക്രട്ടറി ലതാ സുരേഷ് , യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി വിഷ്ണു കാവനാൽ, സൈബർസേന യൂണിയൻ കൺവീനർ സനീഷ് പി.എസ്, കുമാരിസംഘം യൂണിയൻ സെക്രട്ടറി ആര്യ സന്തോഷ് എന്നിവർ സംസാരിക്കും.രജി. ഫീസ് 1000 രൂപ. ശാഖാ സെക്രട്ടറിയുടെ ശുപാർശ കത്തോടുകൂടി പേര് യൂണിയനിൽ രജിസ്റ്റർ ചെയ്യണം. ഇതിന് മുമ്പ് കൗൺസെലിംഗിൽ പങ്കെടുത്തവർ ഈ കൗൺസെലിംഗിൽ പങ്കെടുക്കുാൻ താൽപ്പര്യപ്പെടുന്നുവെങ്കിൽ ഫീസിൽ പകുതി നൽകിയാൽ മതിയാവും .കൂടുതൽ വിവരങ്ങൾക്ക് മലനാട് യൂണിയൻ ആഫീസുമായി ബന്ധപ്പെടുക .ഫോൺ 272693