വണ്ണപ്പുറം : കാളിയാർ സെന്റ് റീത്താസ് ഫൊറോനപള്ളി വികാരി ഫാ.ജോസഫ് മുണ്ടുനടയിലിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് കരോൾ റാലി വണ്ണപ്പുറം മാർ ഗ്രിഗോറിയോസ് യാക്കോബായ സിറിയൻ പള്ളിയിൽ എത്തിച്ചേർന്നപ്പോൾ ഫാ. സക്കറിയ കദളിക്കാട്ട് ഉദ്ഘാടനം ചെയ്തു. റാലിയിൽ ഫാ.ഡോ.ജിയോ തടിക്കാട്ട് വണ്ണപ്പുറം, ഫാ. പോൾ ആക്കപ്പടിക്കൽ മുണ്ടൻമുടി, ഫാ. ജെയിംസ് ഐക്കരമറ്റം തൊമ്മൻകുത്ത്, ഫാ.ആന്റണി ഓവേലിൽ ഞാറക്കാട്, ഫാ.ജോൺ പിച്ചാപ്പിള്ളിൽ തെന്നത്തൂർ, ഫാ.എ.ഇ.ഈപ്പൻ സി.എസ്.ഐ.ചർച്ച് കാളിയാർ, ഫാ. ജോൺ തലച്ചിറ കൊടുവേലിൽ കൂടാതെ സന്ന്യസ്തരും അൽമായരും ഇടവകകളിലെ ജനങ്ങളും അണിനിരന്നു. അമ്പലപ്പടി ചുറ്റി മാർസ്ലീവ ടൗൺ പള്ളിയിൽ സമാപിച്ച റാലിയിൽ പള്ളിവികാരി ഫാ.ഡോ.ജിയോ തടിക്കാട്ട് ക്രിസ്തുമസ് സന്ദേശം നൽകി. ക്രിസ്തുമസ് പാപ്പാമാരും മാലാഖമാരും കുഞ്ഞുങ്ങളും നിറപ്പകിട്ടേകാൻ അണിനിരന്നു.