പീരുമേട്: വണ്ടിപ്പെരിയാർ യുവജ്യോതി പുരുഷ എസ്.എച്ച്.എസ്. ഇരുപതാം വാർഷികാഘോഷംവണ്ടിപ്പെരിയാർ സാംസ്‌കാരിക നിലയത്തിൽ നടന്നു പീരുമേട് എ.ഇ.ഒ. എം രമേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽവത്തായി, ഗ്രാംബി സ്‌കൂൾ ഹെഡ്മാസ്റ്റർ എം സുരേഷ്, ഹയർസെക്കൻഡറി സ്‌കൂൾ ഹെഡ്മാസ്റ്റർ മുരുകേശൻ, വണ്ടിപ്പെരിയാർ സഹകരണ ബാങ്ക് സെക്രട്ടറി സജീഷ് മാത്യു. എൽ പി സ്കൂൾ ഹെഡ് മാസ്റ്റർ പുഷ്പരാജൻ , സ്ഥാപക നേതാവ് സുനിൽകുമാർ, എം. ഹരിദാസ് എന്നിവർ സംസാരിച്ചു. പ്രസിഡന്റ് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജമാൽ പി. എസ്, ഷാജി സ്വാഗതം പറഞ്ഞു വണ്ടിപ്പെരിയാർ ടൗണിലെ ചെരുപ്പ് തുന്നുന്നവർ, കൂട നന്നാക്കുന്നവർ ,വിറക് ചുമക്കുന്നവർ എന്നിവരെ ആദരിച്ചു.