പടി. കോടിക്കുളം: തൃക്കോവിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം ജനുവരി ആറ് മുതൽ 15 വരെ നടക്കും. എല്ലാ ദിവസവും രാവിലെ 5.30ന് നിർമ്മാല്യം, അഭിഷേകം, ആറിന് ഗണപതിഹവനം, 6.30ന് ഉഷപൂജ, എട്ടിന് പന്തീരടി പൂജ, ഒമ്പതിന് കലശപൂജകൾ, നവകം, പഞ്ചഗവ്യം, 10.30ന് കലശാഭിഷേകങ്ങൾ, 11.30ന് മദ്ധ്യാഹ്നപൂജ, വൈകിട്ട് 5.30ന് കാഴ്ചശീവേലി, 6.30ന് വിശേഷാൽ ദീപാരാധന, ഉത്സവപൂജകളുടെ പ്രസാദ വിതരണം,​ മുളപൂജ,​വിളക്കിനെഴുന്നള്ളിപ്പ് എന്നിവ നടക്കും. ആറിന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ കലവറകളിലേയ്ക്കുള്ള വിവിധ ഉത്പന്നങ്ങൾ ഭക്തർക്ക് വഴിപാടായി സമർപ്പിക്കാം. വൈകിട്ട് 6.30ന് ആചാര്യവരണം പ്രസാദ ശുദ്ധി ക്രിയകൾ. ഏഴിന് ഉത്സവ പൂജാ ചടങ്ങുകൾ പതിവുപോലെ,​ കൊടിയും കൊടിക്കയറും കൊടിക്കൂറയും സമർപ്പണം. വൈകിട്ട് നാലിന് കെ.ബി. സത്യൻ കുന്നുംപുറത്തിന്റെ വീട്ടിൽ നിന്ന് കുത്തുവിളക്കിന്റെയും പൂത്താലങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പുറപ്പെട്ട് അ‌ഞ്ചിന് സുമതി തങ്കപ്പൻ തൊട്ടിപ്പുത്തൻ പുരയ്ക്കലിന്റെ വീട്ടിൽ നിന്ന് ഉടയാടകൾ സ്വീകരിച്ച് 5.30ന് ക്ഷേത്ര സോപാനത്തിൽ സമർപ്പിക്കും. രാത്രി 7.05നും 7.35നും മദ്ധ്യേ ക്ഷേത്രം തന്ത്രി അയ്യമ്പിള്ളി എൻ.ജി. സത്യപാലൻ തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തി കെ.എൻ. രാമചന്ദ്രൻ ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് നടക്കും. തുടർന്ന് ഉത്സവ പൂജകളുടെ പ്രസാദ വിതരണം, രാത്രി എട്ടിന് കൊടിയേറ്റ് സദ്യ. എട്ടിന് ഉത്സവ പൂജാ ചടങ്ങുകൾ പതിവുപോലെ,​ രാത്രി എട്ടിന് കോമഡി- മ്യൂസിക്കൽ നൈറ്റ്. ഒമ്പതിന് ഉത്സവ പൂജാ ചടങ്ങുകൾ പതിവുപോലെ, രാത്രി 8.30ന് സാമൂഹ്യനാടകം- ചന്ദനക്കൂട്, 10ന് ഉത്സവ പൂജാ ചടങ്ങുകൾ പതിവുപോലെ,​ രാത്രി എട്ടിന് ഭക്തിഗാനമേള. 11ന് ഉത്സവ പൂജാ ചടങ്ങുകൾ പതിവുപോലെ,​ രാത്രി എട്ടിന് നൃത്തസന്ധ്യ. 12ന് ഉത്സവ പൂജാ ചടങ്ങുകൾ പതിവുപോലെ,​ ഉച്ചയ്ക്ക് ഒന്നിന് പ്രസാദഊട്ട്,​ രാത്രി എട്ടിന് കുട്ടികളുടെ വിവിധ കലാപരിപാടികൾ. 13ന് ഉത്സവ പൂജാ ചടങ്ങുകൾ പതിവുപോലെ, രാത്രി എട്ടിന് ഭജൻസ്. പൂയം മഹോത്സവമായ 14ന് ഉത്സവ പൂജാ ചടങ്ങുകൾ പതിവുപോലെ,​ രാവിലെ 6.30ന് നിറമാലയോട് കൂടി ഉഷപൂജ,​ ഉച്ചയ്ക്ക് 12ന് വിശേഷാൽ പൂയം തൊഴൽ,​ ഒന്നിന് പ്രസാദ ഊട്ട്,​ വൈകിട്ട് അഞ്ചിന് ചെറുതോട്ടിൻകരയിൽ നിന്ന് താലപ്പൊലി കാവടി ഘോഷയാത്ര​ ആരംഭിക്കും. ഏഴിന് കാവടി താലപ്പൊലി ഘോഷയാത്രയ്ക്ക് എതിരേൽപ്പ്,​ എട്ടിന് കാവടിയാട്ടം, 8.30ന് മഹോത്സവ സദ്യ, 10ന് പള്ളിവേട്ട പുറപ്പാട്, 11ന് പള്ളിവേട്ട, 11.30ന് പള്ളിവേട്ട തിരിച്ചെഴുന്നള്ളിപ്പ്,​പള്ളിനിദ്ര. ആറാട്ട് മഹോത്സവമായ 15ന് രാവിലെ ആറിന് കണികാണിക്കൽ,​ അനുബന്ധ ക്ഷേത്ര ചടങ്ങുകൾ,​ ഉച്ചയ്ക്ക് 12ന് പ്രസാദ വിതരണം,​ വൈകിട്ട് അഞ്ചിന് ക്ഷേത്രത്തിൽ നിന്ന് ആറാട്ട് പുറപ്പെടൽ, 6.15നും 6.45നും മദ്ധ്യേ ആറാട്ട്, രാത്രി ഏഴിന് ആറാട്ട് കടവിൽ ദീപാരാധന, തുടർന്ന് ആറാട്ട് ഘോഷയാത്ര, 8.30ന് ആറാട്ട് എതിരേൽപ്പ്, കൊടിമരച്ചുവട്ടിൽ പറയെടുപ്പ്, കൊടിയിറക്കൽ, കലശാഭിഷേകം, പ്രസന്നപൂജ, വലിയ കാണിയ്ക്ക, മംഗളാരതി, തുടർന്ന് ആറാട്ട് സദ്യ, രാത്രി 9.30ന് ഗാനമേള,​ രാത്രി 10ന് സമ്മാനക്കൂപ്പൺ നറുക്കെടുപ്പ്.