തൊടുപുഴ: ജെ.സി.ഐ. തൊടുപുഴയുടെ 58ാമത് സ്ഥാനാരോഹണവും മുൻകാല പ്രസിഡന്റുമാരെ ആദരിക്കലും വൈ.എം.സി.എ. ഹാളിൽ നടന്നു. ചടങ്ങ് ഡോ. സതീഷ് വാര്യർ ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡന്റ് മെജോ ജോൺസൺ മുഖ്യപ്രഭാഷണം നടത്തി. പുതിയ പ്രസിഡന്റായി വൈശാഖ് ജയിനും സെക്രട്ടറിയായി ജോസ് ജെ. പുത്തൻവീട്ടിലും ട്രഷററായി കൃഷ്ണദന്ത് മാരിയിലും ചുമതലയേറ്റു. സോൺ വൈസ് പ്രസിഡന്റ് എബിൻ ജോസ്, ചാർട്ടർ പ്രസിഡന്റ് അഡ്വ. കെ.ടി. തോമസ്, മുൻ സോൺ പ്രസിഡന്റ് ഡോ. ഏലിയാസ് തോമസ്, ലയൺസ് ഫസ്റ്റ് വൈസ് പ്രസിഡന്റ് ഡോ. മെർലിൻ ഏലിയാസ്, സോൺ കോഓർഡിനേറ്റർ പ്രശാന്ത് കുട്ടപ്പാസ്, സോൺ കോർഡിനേറ്റർ ജോൺ പി.ഡി. എന്നിവർ പ്രസംഗിച്ചു. മുൻകാല പ്രസിഡന്റുമാരേ സോൺ പ്രസിഡന്റ് മെജോ ജോൺസൺ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രോഗ്രാം ഡയറക്ടർ ഡോ. ജിയോ പയസ് സ്വാഗതവും സെക്രട്ടറി ജോസ് ജെ. പുത്തൻവീട്ടിൽ നന്ദിയും പറഞ്ഞു.