
പീരുമേട് : സഹകരണകാർഷിക വികസന ബാങ്കിന്റെ നേതൃത്വത്തിൽ കാർഡ് ബി നെസ്റ്റ് എന്ന പേരിൽ റിസോർട്ടും, ഓഡിറ്റോറിയവും, തേക്കടിയുടെ കവാടത്തിൽ പ്രവർത്തനം ആരംഭിച്ചു.സഹകരണ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. വാഴൂർ സോമൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് ആർ. തിലകൻ സ്വാഗതം പറഞ്ഞു. ബാങ്ക് സെക്രട്ടറി ത്രേസ്യാ അഗസ്റ്റ്യൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി. ബിനു വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു. സഹകരണ സംഘം അഡീഷണൽ രജിസ്ട്രാർ എസ്. അഞ്ജന റിസോർട്ടിന്റെ ആദ്യ ബുക്കിങ്ങ് സ്വീകരിച്ചു. സഹകരണ സംഘം ജില്ലാ ജോയിന്റ് രജിസ്ട്രാർ റൈനു തോമസ്, അഴുത ബ്ലോക്ക് പ്രസിഡന്റ് പി.മാലതി, കുമളി പഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു,വൈസ് പ്രസിഡന്റ് കെഎംസിദ്ദിക്ക്, എറണാകുളം ഐ.ടി.എം. പ്രിൻസിപ്പാൾ സിന്ധു ആർ. നായർ, ബാങ്ക് വൈ.പ്രസിഡന്റ . എം.ജെ. വാവച്ചൻ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ പ്രവർത്തിച്ചവരെയും, ബാങ്കിന്റെ മുൻ ഭാരവാഹികളെയും ആധദരിച്ചു.