രാജകുമാരി:സിൽവർ ജൂബിലിയുടെയും ക്രിസ്തുമസ് ആഘോഷങ്ങളുടെയും ഭാഗമായി രാജകുമാരി വൈ എം സി എ യൂണിറ്റിന്റെ നേതൃത്വത്തിൽ ദിവ്യതാരകം 2024 എന്ന പേരിൽ കരോൾ ഗാന മത്സരവും,പാപ്പാ മത്സരവും,ലഹരിക്കെതിരെ ഫ്ളാഷ് മോബും സംഘടിപ്പിച്ചു.. കരോൾ മത്സരത്തിൽ മാങ്ങാത്തൊട്ടി സെന്റ് ജോൺസ് സി എസ് ഐ പള്ളി ഒന്നാം സ്ഥാനവും,രാജകുമാരി ദേവമാതാ പള്ളി രണ്ടാം സ്ഥാനവും,രാജാക്കാട് ക്രിസ്തുജ്യോതി പബ്ലിക് സ്‌കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ലഹരി വിരുദ്ധ ഫ്ളാഷ് മോബിൽ രാജാക്കാട് ക്രിസ്തുജ്യോതി പബ്ലിക്ക് സ്‌കൂൾ ഒന്നാം സ്ഥാനവും,രാജകുമാരി ഹോളിക്യുൻസ് രണ്ടാം സ്ഥാനവും,മാങ്ങാത്തൊട്ടി സെന്റ് മേരീസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.യൂണിറ്റ് പ്രസിഡന്റ് പി യു സ്‌കറിയ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ രാജകുമാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു കരോൾഗാന മത്സരം ഉദ്ഘാടനം ചെയ്തു.രാജാക്കാട് സി.ഐ വി.വിനോദ്കുമാർഫ്ളാഷ് മോബ് മത്സരം ഉദ്ഘാടനം ചെയ്തു.ഇടുക്കി രൂപത വികാരി ജനറാൾ മോൺ.അബ്രാഹം
പുറയാറ്റ് ക്രിസ്തുമസ് സന്ദേശം നൽകി. വൈ എം സി എ ദേശിയ ജനറൽ സെക്രട്ടറി എൻ.വി എൽദോസ് സമാപന സമ്മേളനം ഉദ്ടനം ചെയ്തു.