x-mas-tree

തൊടുപുഴ : ഫ്രാൻസിസ് മാർപാപ്പ 2025 ജൂബിലി വർഷമായി പ്രഖ്യാപിച്ചു. 2024 ക്രിസ്തുമസ് രാവിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിൽ തുറക്കുന്നതോടെ ജൂബിലി വർഷത്തിന് ആരംഭം കുറിക്കും. ജൂബിലി വർഷാരംഭത്തിന് സൂചന നൽകിക്കൊണ്ട് തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളിയിൽ 2025 നക്ഷത്രങ്ങളോട് കൂടിയ ക്രിസ്മസ് ജൂബിലി ട്രീ ഒരുക്കി. ഇടവകയിലെ കെ സി വൈ എം അംഗങ്ങളും മിഷ്യൻ ലീഗിലെ അംഗങ്ങളും ഇടവക സൺഡേ സ്‌കൂളിലെ കുട്ടികളും ഇടവക ജനങ്ങളും ചേർന്ന് നക്ഷത്രങ്ങളോടുകൂടിയ ക്രിസ്മസ് ജൂബിലി ട്രീ ക്ക് രൂപം നൽകി. ഇടവക വികാരി ഫാ.ഡോ. സ്റ്റാൻലി കുന്നേൽ ക്രിസ്തുമസ് ജൂബിലി ട്രീയുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ച് സംസാരിച്ചു.
അസിസ്റ്റന്റ് വികാരി ഫാ. സ്‌കറിയ മെതിപാറ . ട്രസ്റ്റിമാരായ ജോസ് മാപ്ലാൽ , ജോസ് പാലക്കാമറ്റം ,ജെയിംസ് മാളിയേക്കൽ വിവിധ ഭക്തസംഘടന ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.