തൊടുപുഴ: വനം മന്ത്രിയുടെ പ്രസ്താവനയുടെ വെളിച്ചത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ രാജിവെച്ച് ഒഴിയുകയാണ് വേണ്ടതെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ജെ ജേക്കബ് പറഞ്ഞു. വനം നിയമ ഭേദഗതി മന്ത്രിസഭയിൽ ചർച്ച ചെയ്ത് അംഗീകരിച്ചപ്പോൾ മന്ത്രി റോഷി അഗസ്റ്റിൻ യാതൊരു എതിർപ്പും പ്രകടിപ്പിക്കാതെ കേരള കോൺഗ്രസ് എം നേതാക്കൾ നിവേദനം ആയി എത്തിയതിനെ വനം മന്ത്രി എ. കെ ശശീന്ദ്രൻ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്.വന നിയമത്തിനെതിരായി മന്ത്രിസഭയിൽ ഒരക്ഷരം പോലും ഉരിയാടാത്ത മന്ത്രി റോഷി അഗസ്റ്റിൻ ഇടുക്കി ജില്ലയിലെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. ഒരേസമയം ഇരയോടും വേട്ടക്കാരനോടും ഒത്തുചേർന്നു പോകുന്ന തന്ത്രമാണ് മന്ത്രി റോഷി സ്വീകരിച്ചിട്ടുള്ളത്. മുല്ലപെരിയാർ ഡാമിന്റെ സുരക്ഷ പരിശോധിക്കാൻ സുപ്രീം കോടതി നൽകിയ നിർദ്ദേശം അട്ടിമറിക്കുന്നതിനാണ് ഡാം അറ്റകുറ്റപ്പണി നടത്തുന്നതിന് കേരള സർക്കാർ അനുമതി നൽകിയത്. കേരള കോൺഗ്രസ് എമ്മിന് ജനങ്ങളോട് എന്തെങ്കിലും രീതിയിലുള്ള പ്രതിബദ്ധത ഉണ്ടെങ്കിൽ സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച വന ഭേദഗതി നിയമം അപ്പാടെ പിൻവലിക്കാൻ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. സർക്കാർ ഇതിന് തയ്യാറാകുന്നില്ലെങ്കിൽ മന്ത്രിസഭയിൽ നിന്ന് തങ്ങളുടെ പ്രതിനിധിയെ പിൻവലിക്കാൻ അവർ തയ്യാറാകണമെന്ന് ജേക്കബ് ആവശ്യപ്പെട്ടു