പീരുമേട്:ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയവരുടെ വാഹനം വീടിന് മുകളലേക്ക് വീണു. അറുപത്തിരണ്ടാം മൈലിന് സമീപമായിരുന്നു അപകടം. ശബരിമല തീർത്ഥാടനം കഴിഞ്ഞ് തിരികെ കർണ്ണാടകയക്ക് പോകുമ്പോഴായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിയതിനെതുടർന്നാണ് അപകടമെന്നാണ് നിഗമനം.വീടിനുള്ളിൽ ആളുകൾ ഇല്ലാതിരുന്നതുകൊണ്ട് വൻ ദുരന്തം ഒഴിവായി. 14 ശബരിമല തീർത്ഥാടകർ വാഹനത്തിൽ ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല.