തൊടുപുഴ : പെൻഷൻ സംരക്ഷണത്തിനായി സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും ഏകദിന പണിമുടക്കിന് തയ്യാറാകണമെന്ന് ജോയിന്റ് കൗൺസിൽ ജില്ല കമ്മിറ്റി ആഹ്വാനം ചെയ്തു. പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പഴയ പെൻഷൻ പുനസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത ശമ്പള പരിഷ്‌കരണ കുടിശികകൾ പൂർണമായും അനുവദിക്കുക, മെഡിസെപ്പ് സർക്കാർ ഏറ്റെടുക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് ജനുവരി 22ന് അദ്ധ്യാപക സർവീസ് സംഘടന സമരസമിതിയുടെ ആഭിമുഖ്യത്തിൽ സൂചന പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നു. പ്രക്ഷോഭം വിജയിപ്പിക്കാൻ ജില്ലയിലെ മുഴുവൻ ജീവനക്കാരും അദ്ധ്യാപകരും മുന്നോട്ടുവരണമെന്ന് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ .എസ് രാഗേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ .രമേശ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ആർ. ബിജുമോൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ പി.ടി ഉണ്ണി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡി. ബിനിൽ, സംസ്ഥാന കമ്മിറ്റി അംഗം കെ .വി സാജൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ വി. എം ഷൗക്കത്തലി, ബി. സുധർമ്മ, ജില്ലാ ജോയിന്റ് സെക്രട്ടറി വി കെ ജിൻസ്, വനിത കമ്മിറ്റി ജില്ല സെക്രട്ടറി സി ജി അജീഷ തുടങ്ങിയവർ സംസാരിച്ചു.