അടിമാലി : എസ്എൻ.ഡി.പി ഹയർ സെക്കന്ററി സ്‌കൂളിലെ നാഷണൽ സർവ്വീസ് സ്‌കീമിന്റെ നേതൃത്വത്തിലുള്ള സപ്തദിനസഹവാസ ക്യാമ്പ് 'ആഗ്‌നേയം 2024' ദേവിയാർ കോളനി ഗവൺമെന്റ് ഹൈസ്‌കൂളിൽ ആരംഭിച്ചു. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പിൽ അംഗൻവാടി ശുചിയാക്കലും മോടിപിടിപ്പിക്കുന്ന പദ്ധതിയായ 'സുകൃതകേരളം',വീടുകളിൽ അടുക്കളത്തോട്ടം നിർമാണപദ്ധതിയായ 'ഹരിത ജീവിതം അഗ്രിവോളണ്ടിയർ',അപ്‌സൈക്ലിങ്, ലഹരിവിരുദ്ധ ബോധവൽക്കരണം, സ്‌നേഹ സന്ദർശനങ്ങൾ തുടങ്ങി സാമൂഹ്യ പ്രതിബദ്ധതയുള്ള വിവിധ പരിപാടികളാണ് ക്യാമ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് കിഷോർ.എസ്. അദ്ധ്യക്ഷനായ യോഗത്തിൽ ദേവിയാർ കോളനി സ്‌കൂൾ പി.ടി.എ പ്രസിഡന്റ് അനസ് തച്ചനാൽ, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ എം.എസ്. അജി, ഹൈസ്‌കൂൾ ഹെഡ് മാസ്റ്റർ ദിലീപ് കുമാർ സി എസ്, എൻ എസ് എസ് ക്ലസ്റ്റർ കൺവീനർ അഭീഷ്. സി,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സൗമ്യ. എസ്.രാജൻ എന്നിവർ സംസാരിച്ചു.