
നെടുങ്കണ്ടം: എം.ഇ.എസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സപ്തദിന ക്യാമ്പിന്റെ ഭാഗമായി കട്ടപ്പനയിൽ ലഹരി വിരുദ്ധ ബോധവത്കരണ റാലി നടത്തി. കട്ടപ്പന ട്രൈബൽ സ്‌കൂളിൽ നിന്ന് ആരംഭിച്ച റാലി കട്ടപ്പന ഗവ. ട്രൈബൽ ഹൈസ്‌കൂൾ പ്രിൻസിപ്പൽ വി.ബി. തങ്കമണി ഫ്ളാഗ് ഓഫ് ചെയ്തു. ലഹരി വിരുദ്ധ സന്ദേശങ്ങളും മുദ്രാവാക്യങ്ങളുമടങ്ങിയ പ്ലക്കാർഡുകളുമായി കട്ടപ്പനയിലൂടെ നടന്ന റാലി പുതിയ ബസ് സ്റ്റാൻഡിൽ എത്തിച്ചേർന്നു. തുടർന്ന്, എൻ.എസ്.എസ് വോളന്റിയേഴ്സ് ലഹരിവിരുദ്ധ സന്ദേശം നൽകുന്ന തെരുവുനാടകവും അവതരിപ്പിച്ചു. പ്രോഗാം ഓഫീസർമാരായ ഡോ. മുംമ്ന നാസർ, ഡോ. അഭയദേവ് മലയിൽ, ശ്രുതി ഗണേശ്, മീനാക്ഷി സുനിൽ, രമേശ്, അരുൺ, ആരോൺ, എന്നിവർ നേതൃത്വം നൽകി.