
കരിമണ്ണൂർ: വണ്ണപ്പുറം പഞ്ചായത്ത് യു.ഡി.എഫ് ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി മാർച്ചും ധർണയും നടത്തി. അമ്പലപ്പടി ജംഗ്ഷനിൽ നിന്ന് മാർച്ച് ആരംഭിച്ചു. പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടത്തിയ ധർണ സി.പി.എം കരിമണ്ണൂർ ഏരിയ സെക്രട്ടറി പി.പി. സുമേഷ് ഉദ്ഘാടനം ചെയ്തു. കെ.കെ. ബിനോയി അദ്ധ്യക്ഷനായി. സി.പി.എം വണ്ണപ്പുറം ലോക്കൽ സെക്രട്ടറി ഷിജോ സെബാസ്റ്റ്യൻ, ഏരിയാ കമ്മിറ്റിയംഗങ്ങളായ കെ.ജി. വിനോദ്, ജോഷി തോമസ്, ജഗതമ്മ വിജയൻ, സി.പി.ഐ തൊടുപുഴ നിയോജകമണ്ഡലം സെക്രട്ടറി വി.ആർ. പ്രമോദ്, കേരള കോൺഗ്രസ് തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ, എൻ.കെ. സത്യൻ, മനോജ് മാമല എന്നിവർ സംസാരിച്ചു.