കാഞ്ഞാർ: കേരള കോൺഗ്രസ് കുടയത്തൂർ മണ്ഡലം പ്രസിഡന്റായിരിക്കെ വാഹനാപകടത്തിൽ മരിച്ച തോമസ് മുണ്ടയ്ക്കപ്പടവന്റെ ഒന്നാം ചരമ വാർഷിക അനുസ്മരണം കാഞ്ഞാറിൽ നടത്തി. കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിൽസ് മുണ്ടയ്ക്കൽ അദ്ധ്യക്ഷത വഹിച്ച അനുസ്മരണസമ്മേളനം പുഷ്പാർച്ചനയോടെ യു.ഡി.എഫ് ജില്ലാ ചെയർമാനും ജില്ലാ പഞ്ചായത്ത് അംഗവുമായ പ്രൊഫ. എം.ജെ. ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ അനുസ്മരണ പ്രഭാഷണം നടത്തി. കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.എൻ. ഷിയാസ് മുഖ്യപ്രഭാഷണം നടത്തി.
വിവിധ നേതാക്കളായ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. മുരളീധരൻ, സി.പി.എം ഏരിയ കമ്മിറ്റി അംഗം പി.പി. ചന്ദ്രൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഞ്ലീന സിജോ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പുഷ്പ വിജയൻ, നെസിയ ഫൈസൽ, ഷീബ ചന്ദ്രശേഖരൻ പിള്ള, സുജ ചന്ദ്രശേഖരൻ, ബിന്ദു സിബി, എൻ.ജെ. ജോസഫ്, ആശ റോജി എന്നിവർ പ്രസംഗിച്ചു.